city-gold-ad-for-blogger

ലീഗ് പോര്: കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ മാറ്റി

ലീഗ് പോര്: കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ മാറ്റി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയതോടെ കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിനകത്ത് നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് ഒന്നുകൂടി മുര്‍ച്ഛിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായിരുന്ന സെക്രട്ടറിയെ മാറ്റി സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനെ നിയമിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വവും ലീഗിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. ഇത് നഗരസഭയിലെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പുകഞ്ഞു തുടങ്ങി.

ആറുമാസം മുമ്പ് ചുമതലയേറ്റ എം. കുഞ്ഞിക്കണ്ണനെ നീലേശ്വരത്തേക്ക് മാറ്റിയാണ് അവിടെനിന്നും തളിപ്പറമ്പ് സ്വദേശിയായ രാധമോഹനനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നത്. കെ.എം.സി.എസ്.യുവിന്റെ ജില്ലാ സെക്രട്ടറിയായി 15 വര്‍ഷം ചുമതലവഹിച്ച രാധമോഹനന്‍ നിലവില്‍ അനൂകൂല സര്‍വ്വീസ് സംഘടനയായ കെ.ജി.ഒ.എയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൂടിയായ മുസ്ലീം ലീഗിലെ ഹസീന താജുദീന്‍ വിഭാഗവും മുന്‍ ചെയര്‍മാന്‍ എന്‍.എ ഖാലിദ് വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് സെക്രട്ടറിയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ സി.പി.എം സര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനെ സെക്രട്ടറിയാക്കിയത് സംബന്ധിച്ച് നഗരസഭാ യു.ഡി.എഫ് യോഗത്തിലും ചര്‍ച്ചയാകും.

Keywords: Kasaragod, Kerala, Kanhangad-Municipality, Muslim-league, CPM, Secretary 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia