city-gold-ad-for-blogger

കുമ്പള മഖാം ഉറൂസ് 23ന് തുടങ്ങും

കുമ്പള മഖാം ഉറൂസ് 23ന് തുടങ്ങും

കാസര്‍കോട്: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുമ്പള മഖാം ഉറൂസ് നേര്‍ച ഡിസംബര്‍ 23 മുതല്‍ 30 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് രാവിലെ 9.30ന് ചെയര്‍മാന്‍ ബി.എം. അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കം. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണ പരമ്പര കാസര്‍കോട് -കുമ്പള മേഖല സംയുക്ത ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

കുമ്പള മഖാം ഉറൂസ് 23ന് തുടങ്ങുംചെയര്‍മാന്‍ ബി.എം. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്മത്തുല്ലാഹില്‍ ഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. 29ന് സമാപന പരിപാടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. 30ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. എല്ലാ ദിവസവും രാത്രി നടക്കുന്ന മതപ്രഭാഷണത്തില്‍ പ്രഗല്‍ഭ പ്രാസംഗികന്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഹാജി എന്‍ അബ്ദുല്ല താജ്, ബി.എം. സിദ്ദിഖലി, കെ. മുഹമ്മദലി, കെ.എം. അബ്ബാസ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.എ. അബ്ദുല്ല, വി.കെ. അബ്ദുല്‍ അസീസ്, എ.എം. കരീം എന്നിവര്‍ സംബന്ധിച്ചു.

Keywords:  Press Meet, Kumbala, Flag, Uroos, Inaguration, Panakkad Sadique Ali, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia