കുടുംബശ്രീ ടാലന്റൊ 19; മെഗാ ഈവന്റിന്റെ പ്രചരണത്തിനായി വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബ്
Nov 20, 2019, 19:02 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2019) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഡിഡിയു-ജികെവൈ പദ്ധതിയിലൂടെ റീട്ടെയില്‍ മേഖലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല സ്‌കില്‍ കോമ്പറ്റീഷന്‍ ടാലന്റോ' 19 ന് കാസര്‍കോട് ജില്ല ആതിഥ്യമരുളും. സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നിന്നായി നൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മെഗാ ഈവന്റ് നവംബര്‍ 23ന് രാവിലെ 9 മണി മുതല്‍ പെരിയ എസ്എന്‍ കോളേജ് ക്യാമ്പസില്‍ വച്ചാണ് നടത്തപ്പെടുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ലൈഫ്, ആശ്രയ ഗുണഭോക്തൃ കുടുംബങ്ങളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യം കൂടി ടാലന്റോ സ്‌കില്‍ കോമ്പറ്റീഷനിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നു. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Training, Students, College, Kudumbasree, Kudumbasree Talento 19: Flashmob for Publicity