കെ എസ് ടി പി റോഡില്‍ യുവാവിന്റെ അപകടമരണം; കാര്‍ കസ്റ്റഡിയില്‍
Sep 8, 2017, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2017) കെ എസ് ടി പി റോഡില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടമരണവുമായി ബന്ധപ്പെട്ട് അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മേല്‍പറമ്പ് ചളിയംകോട്ടെ ഇസ്മാഈലിന്റെ മകന്‍ മുഹമ്മദ് റാഫി (33) മരണപ്പെട്ട സംഭവത്തില്‍ എക്സ് യു വി കാറാണ് കാസര്‍കോട് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ റാഫിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂലിതൊഴിലാളിയായ മുഹമ്മദ് റാഫി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. കാസര്‍കോട് ട്രാഫിക് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാര്‍ ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ട്രാഫിക് എസ് ഐ ശശികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Related News:
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു
Keywords: Kasaragod, Kerala, News, Car, Custody, Police, General-hospital, Postmortem, Case, KSTP road accident; Car in police custody.
മുഹമ്മദ് റാഫി