Railway flyover | കോട്ടിക്കുളം റെയില്‍വേ മേല്‍പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വഴി തെളിഞ്ഞു; വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു
Feb 17, 2023, 22:25 IST
കോട്ടിക്കുളം: (www.kasargodvartha.com) റെയില്‍വേ മേല്‍പാലം നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഡിസികെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. ആവശ്യമായ സര്‍വീസ് റോഡിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും പരിശോധന നടത്തി. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഉടമസ്ഥര്‍ക്ക് എതിര്‍പ്പില്ലാത്ത പക്ഷം അടിയന്തരമായി ടെന്‍ഡര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിദഗ്ധ സംഘം ഉറപ്പുനല്‍കി .
ഉദുമ എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പുവിന്റെയും ആര്‍ബിഡിസികെ എന്‍ജിനീയര്‍ അബ്ദു സലാമിന്റെയും നേതൃത്വത്തില്‍ പഞ്ചായത് പ്രസിഡന്റ് ലക്ഷ്മി, ആക്ഷന്‍ കമിറ്റി കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ മധു മുതിയക്കാല്‍, ബ്ലോക് പഞ്ചായത് മെമ്പര്‍ രാജേന്ദ്രന്‍, ഉദുമ പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ പി സുധാകരന്‍, വി ആര്‍ ഗംഗാധരന്‍, വി പ്രഭാകരന്‍, രമേശ് കുമാര്‍ കൊപ്പല്‍, എ ബാലകൃഷ്ണന്‍, ആരിഫ് പള്ളിക്കുന്നില്‍, ദിവാകരന്‍ ആറാട്ടുകടവ്, കൃഷ്ണന്‍ അരമങ്ങാനം, മനോജ് കരിപ്പോടി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Kottikulam, Top-Headlines, Railway, Development Project, Kottikkulam railway flyover: team of experts inspected site.
< !- START disable copy paste -->