city-gold-ad-for-blogger

ജാ­നു നാ­യി­ക്കി­ന്റെ കു­ടും­ബ­ത്തിന് ആശ്വാ­സ­വു­മായി കെ.­എം.­സി.­സി-എന്‍വി­സാ­ജ് പ്രവര്‍ത്ത­കര്‍

ജാ­നു നാ­യി­ക്കി­ന്റെ കു­ടും­ബ­ത്തിന് ആശ്വാ­സ­വു­മായി കെ.­എം.­സി.­സി-എന്‍വി­സാ­ജ് പ്രവര്‍ത്ത­കര്‍
കാസര്‍കോട്: ഗൃഹ­നാ­ഥന്റെ മരണംമൂലം മനം­നൊന്ത് കഴി­യുന്ന കുടും­ബ­ത്തിന് ആശ്വാ­സ­വു­മായി ദുബൈ കാസര്‍കോട് മണ്ഡലം കെ.­എം.­സി.­സി­യു­ടെയും എന്‍വി­സാ­ജി­ന്റെയും നേതാ­ക്ക­ളെ­ത്തി.

എന്‍ഡോ­സള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെ­ട്ടി­ട്ടി­ല്ലെന്ന കാര­ണ­ത്താ­ലാണ് ജാനു­നാ­യിക്ക് ആത്മ­ഹത്യ ചെയ്ത­ത്. ഗൃഹ­നാ­ഥന്റെ മര­ണ­ത്തിന്റെ ആഘാ­ത­ത്തില്‍നിന്നും ഈ കുടുംബം ഇപ്പോഴും മോചനം നേടി­യി­ട്ടി­ല്ല. ഒരു മാസത്തെ ഭക്ഷണ സാധ­ന­ങ്ങളും പുതു­വ­സ്ത്ര­ങ്ങ­ളു­മാ­യി­ട്ടാണ് കെ.­എം.­സി.­സി.യു­ടെയും എന്‍വി­സാ­ജിന്റെയും നേതാ­ക്കള്‍ മുള്ളേ­രിയ കിന്നിം­ഗാ­റിലെ വീട്ടി­ലെ­ത്തി­യ­ത്. ദുബൈ കെ.­എം.­സി.­സി. കാസര്‍കോട് മണ്ഡലം കമ്മി­റ്റി­യുടെ ഭക്ഷ്യ­കിറ്റ് എന്‍വി­സാജ് നേതാവ് എം.­എ. റഹ്മാന്‍ കുടും­ബ­ത്തിന് കൈമാ­റി.

മണ്ഡലം മുസ്‌ലിം ലീഗ് ജന­റല്‍ സെക്ര­ട്ടറി എ.­എ.­ ജ­ലീല്‍, മോ­ഹ­നന്‍ പു­ലി­ക്കോടന്‍, മാഹിന്‍ കു ന്നില്‍, എസ്.­കെ. മുഹ­മ്മ­ദ­ലി, കെ.­എം.­സി.­സി. മണ്ഡലം സെക്ര­ട്ടറി സലാം കന്യ­പ്പാ­ടി, സത്താര്‍ ആല­മ്പാ­ടി, മുനീര്‍ ചെര്‍ക്ക­ള, ചേതന്‍ സംബ­ന്ധി­ച്ചു.

Keywords:  Kasaragod, Endosulfan, Dubai-KMCC, Kerala, Envisaj, Janu Naik

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia