city-gold-ad-for-blogger
Aster MIMS 10/10/2023

എസ് സി എസ് പി, ടി എസ് പി ആക്ട് കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള ദലിത് പാന്തേഴ്സ്

കാസർകോട്: (www.kasargodvartha.com 27.12.2021) ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിയും സാമ്പത്തിക വികാസവും ലക്ഷ്യം വെച്ചുകൊണ്ടുള്ള എസ് സി എസ് പി / ടി എസ് പി ഫൻഡുകളുടെ ദുർവിനിയോഗവും പാഴാക്കലും അഴിമതിയും തടയുവാൻ എസ് സി എസ് പി / ടി എസ് പി ആക്ട് കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള ദലിത് പാന്തേഴ്സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 
എസ് സി എസ് പി, ടി എസ് പി ആക്ട് കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള ദലിത് പാന്തേഴ്സ്

ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ദലിത് പാന്തേഴ്സ് 2021 ഒക്ടോബർ 13-ന് സെക്രടറിയേറ്റ് ധർണ നടത്തുകയും തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, വയനാട്‌ തുടങ്ങി വിവിധ ജില്ലകളിൽ കലക്ട്രേറ്റ് ധർണകൾ നടന്നുവരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.

ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഇതിനോടകം നടപ്പിലാക്കിയ ആക്ട് കേരളവും മാതൃകയാക്കണം. ഫൻഡ് 100 ശതമാനം പട്ടിക വിഭാഗങ്ങളുടെ വളർചയ്ക്കായി വിനിയോഗിക്കുന്നതിൽ ഈ സംസ്ഥാനങ്ങൾ മുന്നിലാണ്. 14 പഞ്ചവത്സര പദ്ധതികൾ പിന്നിട്ട രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ ഫൻഡുകളാണ് വികസനത്തിൻ്റെ പേരിൽ കേരളത്തിൽ തുലച്ചു കളഞ്ഞത്.

അട്ടപ്പാടിയിൽ പട്ടിണി മൂലം കുഞ്ഞുങ്ങൾ മരിക്കുന്നതാണ് പട്ടികജാതി വികസനങ്ങളുടെ ബാക്കിപത്രം. 2011 ലെ സാമൂഹ്യ സർവേ പ്രകാരം കേരളത്തിൻ്റെ മൊത്തം ദാരിദ്ര്യത്തിൻ്റെ 57.66 ശതമാനവും ഗ്രാമീണ മേഖലയിലാണ്. സാമൂഹ്യ പെൻഷനും, ആശ്രയ, ആന്ത്യ യോജന അന്നയോജന, തുടങ്ങിയ പദ്ധതികളും നിരവധി ഇളവുകളും, സബ്സിഡികളും, ഭൂപരിഷ്ക്കരണവും നടപ്പിലാക്കിക്കഴിഞ്ഞ സംസ്ഥാനത്ത് ഇപ്പോഴും ഇല്ലായ്മകൾ നിലനിൽക്കുന്നുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് സുധീർ കുമാർ, പ്രേംനാഥ് വയനാട് എന്നിവർ സംബന്ധിച്ചു.


Keywords: Kerala Dalit Panthers want SCSP and TSP Act to be implemented in Kerala too, Kerala, News, Top-Headlines, Kasaragod, Karnataka, Press meet, President, Secretary,attapadi,telungana,andhra pradesh.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL