കാന്‍സറിന് പുതിയ ചികിത്സ: നീലേശ്വരം സ്വദേശിക്ക് കാനഡയില്‍ ഉന്നത അംഗീകാരം
Apr 11, 2013, 18:00 IST
കാസര്‍കോട്: കാന്‍സര്‍ ചികിത്സാരംഗത്ത് നിര്‍ണായകമായ വഴിത്തിരിവാകുന്ന കണ്ടുപിടുത്തം നടത്തിയ നീലേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കാനഡയില്‍ ഉന്നത പുരസ്ക്കാരം. നീലേശ്വരം സ്വദേശിയും കാനഡ ആല്‍ബര്‍ട്ട പ്രവിശ്യയിലെ കാല്ഗര് വെബ്ബര്‍ അക്കാദമിയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അര്ജുന് നായര്‍(16) ക്കാണ് 6,000 ഡോളര്‍ സമ്മാനത്തുകയായ പുരസ്ക്കാരം ലഭിച്ചത്.
2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത പുരസ്ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് ചൊവ്വാഴ്ച കാനഡയില്‍ നടന്ന ചടങ്ങില്‍ അര്ജുന് നായര്‍ക്ക് സമ്മാനിച്ചു.അര്ജുന് നായരുടെ കണ്ടുപിടുത്തവും അതു സംബന്ധിച്ചുള്ള പ്രബന്ധവും ലോകനിലവാരമുള്ളതാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.
സ്വര്‍ണം ചൂടാക്കുമ്പോള്‍ പ്രസരിക്കുന്ന ഒരുതരം രശ്മി ഉപയോഗിച്ച് കാന്‍സര്‍ ബാധിത കോശങ്ങളെ നശിപ്പിക്കാനാവുന്ന കണ്ടുപിടുത്തമാണ് അര്ജുന് നായര്‍ നടത്തിയത്. കാനഡയിലെ ഹൈസ്ക്കൂള്, ജനറല്‍,വൊക്കേഷണല്‍ കോളജ് തലങ്ങളില്‍ നടത്തിയ കടുത്ത മത്സരത്തിലൂടെയാണ് അര്ജുന് നായരുടെ പ്രബന്ധം അംഗീകാരത്തിന്റെ നിറവിലേക്ക് ഉയര്‍ന്നത്.
പ്രബന്ധം തയാറാക്കാന്‍ തനിക്ക് രണ്ടുകൊല്ലത്തെ കഠിന പ്രയത്നം വേണ്ടിവന്നതായി ഈ മിടുക്കന് പറഞ്ഞു. ഏപ്രില്‍ 22,23തീയതികളില്‍ ചിക്കാഗോയിലെ ബയോ കോണ്‍ ഫെഡറേഷന് നടത്തുന്ന ഇന്റര്‍ നാഷണല്‍ ബയോ ഫെസ്റ്റില്‍ മത്സരിക്കുന്നതായും അര്ജുന് വെളിപ്പെടുത്തി.
കഴിവ്, സൂക്ഷ്മ നിരീക്ഷണം, ശാസ്ത്ര വിഷയങ്ങളിലുള്ള അവബോധം എന്നിവ അര്ജുന്നായര്ക്ക്
വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തിന്റെ അധ്യാപകരായ സിമോണ്‍ ട്രൂസെല്റ്റ്, ഡാവിഡ് ക്രാമ്പ എന്നിവര്‍ അഭിപ്രായപ്പെട്ടു. കാഗറി ഐ.ടി.ഡിപാര്ട്മെന്റില് സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് പരിസ്ഥിതി വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്.
2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത പുരസ്ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് ചൊവ്വാഴ്ച കാനഡയില്‍ നടന്ന ചടങ്ങില്‍ അര്ജുന് നായര്‍ക്ക് സമ്മാനിച്ചു.അര്ജുന് നായരുടെ കണ്ടുപിടുത്തവും അതു സംബന്ധിച്ചുള്ള പ്രബന്ധവും ലോകനിലവാരമുള്ളതാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.
സ്വര്‍ണം ചൂടാക്കുമ്പോള്‍ പ്രസരിക്കുന്ന ഒരുതരം രശ്മി ഉപയോഗിച്ച് കാന്‍സര്‍ ബാധിത കോശങ്ങളെ നശിപ്പിക്കാനാവുന്ന കണ്ടുപിടുത്തമാണ് അര്ജുന് നായര്‍ നടത്തിയത്. കാനഡയിലെ ഹൈസ്ക്കൂള്, ജനറല്‍,വൊക്കേഷണല്‍ കോളജ് തലങ്ങളില്‍ നടത്തിയ കടുത്ത മത്സരത്തിലൂടെയാണ് അര്ജുന് നായരുടെ പ്രബന്ധം അംഗീകാരത്തിന്റെ നിറവിലേക്ക് ഉയര്‍ന്നത്.
![]() |
| 2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത പുരസ്ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് സമ്മാനിക്കുന്നു |
കഴിവ്, സൂക്ഷ്മ നിരീക്ഷണം, ശാസ്ത്ര വിഷയങ്ങളിലുള്ള അവബോധം എന്നിവ അര്ജുന്നായര്ക്ക്
വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തിന്റെ അധ്യാപകരായ സിമോണ്‍ ട്രൂസെല്റ്റ്, ഡാവിഡ് ക്രാമ്പ എന്നിവര്‍ അഭിപ്രായപ്പെട്ടു. കാഗറി ഐ.ടി.ഡിപാര്ട്മെന്റില് സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് പരിസ്ഥിതി വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്.
Keywords: Cancer treatment, Arjun nair, Chicago,Neeleswaram, Natives, Student, College, Teacher, Father, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.