മഹോത്സവ നഗരിയൊരുങ്ങി : ഇനി ആഘോഷത്തിന്റെ ദിനരാത്രങ്ങള്‍
Dec 20, 2012, 20:00 IST
കാസര്‍കോട്: ഇനിയുള്ള രണ്ടാഴ്ച കാസര്‍കോടിന് ഉത്സവനാളുകളാണ്. രണ്ടാമത് കാസര്‍കോട് മഹോത്സവം അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രിസ്മസ് - പുതുവത്സരഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി, ജില്ലാ ഭരണകൂടമൊരുക്കുന്ന കാസര്‍കോട് മഹോത്സവം കാഴ്ചകളുടേയും ആഘോഷങ്ങളുടെയും വിനോദത്തിന്റെയും വിസ്മയങ്ങള്‍ സമ്മാനിക്കും. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വേളയിലാണ് ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും, ഡി.ടി.പി.സി.യുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സഹകരണത്തോടെ വമ്പിച്ച പൊതുജനപൊതുജന പങ്കാളിത്തം ഉറപ്പാക്കിയാണ് കാസര്‍കോട് മഹോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ 2013 ജനുവരി അഞ്ച് വരെ നഗരസഭാ സ്റ്റേഡിയത്തിലാണ് മഹോത്സവം. സിറ്റി ഗോള്‍ഡാണ് പരിപാടിയുടെ പ്രധാന പ്രായോജകര്‍.
ഡിസംബര്‍ 22 ന് വൈകിട്ട് ആറിന് നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് മഹോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് കൂടിയായ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. പി.കരുണാകരന് എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
മഹോത്സവത്തിന്റെ വിളംബരംകുറിച്ചുള്ള ഘോഷയാത്ര 21ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും, വ്യാപാരി-വ്യവസായി സംഘടനകളും വിദ്യാര്‍ത്ഥികളും കുടുംബ ശ്രീ, നെഹ്റു യുവ കേന്ദ്ര പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരക്കും. ശിങ്കാരിമേളം, കളരിപയറ്റ്, ചെണ്ടമേളം,റോളര്‍ സ്കേറ്റിംഗ് എന്നിവ ഘോഷയാത്രയ്ക്ക് ചാരുത പകരും.
നഗരസഭാ സ്റ്റേഡിയത്തിലെ 2.75 ഏക്കര്‍ സ്ഥലത്താണ് മഹോത്സവ നഗരി ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശന വിപണന മേളയ്ക്കായി 100 സ്റ്റാളുകള്‍ തയ്യാറായി കഴിഞ്ഞു. ഓരോ ദിവസവും വ്യത്യസ്ത കാഴ്ചകളൊരുക്കി ഡി.ടി.പി.സി സ്റ്റാള്‍ കാണികളെ വരവേല്‍ക്കും. പരിയാരം മെഡിക്കല്‍ കോളേജ് ഒരുക്കുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, പോലീസ് സേന ഒരുക്കുന്ന മാതൃകാ പോലീസ് സ്റ്റേഷന്', റോഡ് സുരക്ഷ ബോധവല്ക്കരണപ്രദര്ശനം,കൃഷിവകുപ്പിന്റെയും, കാര്‍ഷിക സര്‍വ്വകലാശാലയുടെയും കാര്ഷികോല്പ്പന-ഉപകരണ പ്രദര്‍ശനം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന ഫോട്ടോ ഗ്രാഫി -ചിത്ര-ശില്‍പ്പ-ഫോക്ലോര് പ്രദര്‍ശനം തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.
ജില്ലാ വ്യവസായ കേന്ദ്രം 20 സ്റ്റാളുകളില്‍ വ്യവസായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. എച്ച്.എ.എല്‍. ഒരുക്കുന്ന സ്റ്റാള്‍ വ്യോമയാന മേഖലയിലെ ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ കൗതുകങ്ങള്‍ പകരുന്നതാവും. എന്‍.പി.ആര്.പി.ഡി., സി.പി.സി.ആര്.ഐ., എന്‍.ആര്.എച്ച്.എം, സിഡ്കോ, അനെര്‍ട്ട്, കുടംബശ്രീ തുടങ്ങി നിരവധി സ്ഥാപനങ്ങളും വകുപ്പുകളും സ്വകാര്യ സംരംഭകരുംസ്ഥാപിച്ച സ്റ്റാളുകള്‍ മഹോത്സവ നഗരിയില്‍ ഉണ്ടാകും. നീലേശ്വരം ജേസീസ് ഒരുക്കുന്ന പുഷ്പ മേളയും തലശ്ശേരി രുചി ഫുഡ് കോര്‍ട്ട് ഒരുക്കുന്ന ഭക്ഷ്യ മേളയും സ്റ്റേഡിയത്തില്‍ ഉണ്ടാകും.
മഹോത്സവ നഗരിയില്‍ അമ്യൂസ്മെന്റ് പാര്‍ക്കും സജ്ജമായികഴിഞ്ഞു. ജോയിന്റ് വീല്‍,റോളര്‍ കോസ്റ്റര്‍, മരണക്കിണര്‍, ഡിസ്കോഡാന്‍സ്, കുട്ടികള്‍ക്കുള്ള എയര്‍ പ്ലേ ഗ്രൗണ്ട് തുടങ്ങി നിരവധി വിനോദോപാധികളും അമ്യൂസ്മെന്റ് പാര്‍ക്കില്‍ തയ്യാറായി കഴിഞ്ഞു.
എല്ലാ ദിവസവും പ്രമുഖരായ കലാകാരന്മാര് അണിനിരക്കുന്ന കലാ പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 22ന് കുദ്രോളി ഗണേഷും സംഘവും അവതരിപ്പിക്കുന്ന വിസ്മയ മാജിക് ഷോ, 23ന് നാദിര്‍ഷയുടെ കോമഡി ഷോ, 24ന് തിരുവനന്തപുരം കലാ രസിക അവതരിപ്പിക്കുന്ന എഷ്യാനെറ്റ് ഫോര്‍ സ്റ്റാര്‍ കോമഡി ഷോ, 25ന് കോട്ടയം നസീര്‍ ഷോ, 26ന് ജി.കെ.ജയറാം - ദിവ്യ എന്നിവര്‍ അവതരിപ്പിക്കുന്ന സാക്സോ ഫോണ്‍ കച്ചേരി, ബൊമ്മയാട്ടം, 27ന് മനോരമ ഇന്‍ഡ്യന്‍ വോയ്സ് ജേതാക്കളായ സെലിന് ജോസ് - സിയാദ് ടീമിന്റെ ഗാനമേളയും നടക്കും.
28ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന സര്‍ക്ഷ കേരളം, 29ന് കൈരളി ടി.വി റിയാലിറ്റി ഷോ ജേതാക്കള്‍ ഒരുക്കുന്ന പട്ടുറുമാല്, 30ന് ബിജു നാരായണന്റെ ഗാനമേള, 31ന് ജില്ലയിലെ സ്കൂള്‍ കലോത്സവ വിജയികളുടെ കലാ സന്ധ്യ, ജനുവരി ഒന്നിന് വള്ളുവനാട് കൃഷ്ണ കലാ നിലയത്തിന്റെ നാടന്‍ കലാ മേള, രണ്ടിന് ഉമ്പായിയുടെ ഗസല്‍ സന്ധ്യ. മൂന്നിന് രവി ശങ്കര്‍, മനോജ് ഗിന്നസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന മെഗാ ഷോ, നാലിന് ഗായകന് അഫ്സലിന്റെ ഗാനമേള, അഞ്ചിന് മുഹമ്മദ് ഹനീഫ് അവതരിപ്പിക്കുന്ന റാഫി നൈറ്റ്, കരിമരുന്നു പ്രയോഗം എന്നിവയാണ് പ്രധാനപരിപാടികള്‍.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് മഹോത്സവത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മഹോത്സവ നഗരിയിലും പരിസരത്തും പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും. സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് മഹോത്സവത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി 20 രൂപയുടെ ഗേറ്റ് പാസും കുട്ടികള്‍ക്കായി 10 രൂപ യുടെ പാസും ഏര്‍പ്പെടുത്തിയിരിക്കുന്നു. ആയിരം രൂപ മുടക്കിയാല്‍ നാലു പേര്‍ക്ക് എല്ലാ ദിവസവും നഗരിയില്‍ പ്രവേശിക്കാവുന്ന ഫാമിലി പാസ് ലഭിക്കും. മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി www.gspeak.gov.in/km സൈറ്റ് സന്ദര്‍ശിക്കാം.
കാസര്‍കോട് മഹോത്സവം മുന്‍ വര്‍ഷത്തേതു പോലെ ഇക്കുറിയും ജനതയുടെ ഉത്സവമായി മാറും. പരിപാടിക്ക് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, കളക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്, എ ഡി എം എച്ച് ദിനേശ്, അര്ജ്ജുനന് തായലങ്ങാടി എന്നിവര്‍ സംബന്ധിച്ചു.
Keywords: Press Meet, Kasaragod Mahothsavam, Kasaragod, P.P Shyamala Devi, Padhur Kunhamu Haji, District Collector, Kudumbasree, Kerala, Kerala Vartha, Kerala News.







