കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ഓണാഘോഷം ആവേശമായി
Aug 26, 2012, 13:20 IST
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ ആവേശമായി. രാവിലെ പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശ്സത ചിത്രകാരന് പി.എസ്. പുണിഞ്ചിത്തായ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് ചന്ദ്രന് അധ്യക്ഷത വഹിച്ചു.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ലത്തീഫ് ഉപ്പള മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ വെച്ച് ചിത്രകാരനായ പുണിഞ്ചിത്തായയെ കാസര്‍കോട് പ്രസ് ക്ലബ്ബ് ആദരിച്ചു. അബ്ദുല്‍ ലത്തീഫ് പ്രസ് ക്ലബ്ബിന്റെ ഉപഹാരം നല്കി. വി.വി.പ്രാഭകരന്‍ പുണിഞ്ചിത്തായയെ പരിചയപ്പെടുത്തി.
പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷീം സ്വാഗതവും, ഉണ്ണികൃഷ്ണന് പുഷ്പഗിരി നന്ദിയും പറഞ്ഞു. തുടര്‍ന്നാണ് ഓണോഘോഷ പരിപാടികള്‍ അരങ്ങേറിയത്.
മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ പഞ്ചഗുസ്തിയും ഫോട്ടോ അടിക്കുറിപ്പ് മത്സരവും വേറിട്ടതായി. ബലൂണ്‍ പൊട്ടിക്കല്‍, മിഠായി പെറുക്കല്‍ ക്വിസ് മത്സരം, കസേകക്കളി തുടങ്ങിയ മത്സരങ്ങളും നടന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
സമാപന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുല്റഹ്മാന്, കാസര്‍കോട് സാഹിത്യ വേദി പ്രസിഡന്റ് റഹ്മാന് തായലങ്ങാടി, സുബ്ബണ്ണ ഷെട്ടി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി എ ഷാഫി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന് ആലൂര് സ്വാഗതവും, മട്ടന്നൂര്‍ സുരേന്ദ്രന് നന്ദിയും പറഞ്ഞു.
Photo: Kumar Kasaragod, Niyas Chemnad, Zubair Pallickal, Kasargodvartha
Keywords: Onam Celebration, Pressclub, Kasaragod, P.S.Puninjithaya, Vinod Chandran, V.V.Prabhakaran, Mohammed Hashim, Unnikrishnan Pushpagiri, Kerala Onam, Malayalam N ews, Kasargod News, Kerala































