മാലോത്ത് കസബ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉല്‍ഘാടനം ചെയ്തു
Jan 5, 2013, 17:21 IST
വെള്ളരിക്കുണ്ട്: മാലോത്ത് കസബ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ലാബ് ഇ. ചന്ദ്രശേഖരന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ഹൈസ്കൂള്‍ ഓഫീസ് ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി നിര്‍വഹിച്ചു.
ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഫാ. ജോസഫ് ആനിത്താനത്ത്, മീനാക്ഷി ബാലകൃഷ്ണന്, കെ.എസ്. കുര്യാക്കോസ്, കെ.ജെ. വര്‍ക്കി, കെ. സുജാത, ഹരീഷ് പി. നായര്‍, കെ.പി. സതീഷ് ചന്ദ്രന്, പി. ഗംഗാധരന് നായര്‍, എം.സി. ഖമറുദ്ദീന്, അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, പി.വി. മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരാറുകാരന് വി.വി. മനോജിന് ഉപഹാരം നല്കി.
Keywords: School, Building, Inaguration, Vellarikundu, Oommen Chandy, Office, P.P Shyamala Devi, Panchayath, President, Contractors, Kerala.







