കാഞ്ഞങ്ങാട് സംഘര്‍ഷം: രണ്ട് പേര് അറസ്റ്റില്‍
Aug 16, 2012, 21:40 IST
കാഞ്ഞങ്ങാട്: സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ റംഷീദ് (24), മഡിയനിലെ ശശിധരന് (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ. എം.ടി. മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗ് കടപ്പുറത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട നാലോളം കേസുകളില്‍ പ്രതിയാണ് റംഷീദ്. മഡിയനില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ശശിധരനും പ്രതിയാണ്. റംഷീദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാന്റ് ചെയ്തു.
Keywords: Kanhangad Clash, Arrest, Kasaragod







