city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ആരവവും ആള്‍കൂട്ടവും ആഘോഷവുമില്ലാതെ കോവിഡ് കാല കലംകനിപ്പ്

പാലക്കുന്ന്: (www.kasargodvartha.com 05.02.2021) കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ച് കഴകം ഭഗവതി ക്ഷേത്രത്തിൽ നടന്ന കലംകനിപ്പ് മഹാനിവേദ്യ സമർപ്പണം ഇത്തവണ ആൾകൂട്ടവും ആരവവും ആഘോഷവുമില്ലാതെ ചടങ്ങിൽ ഒതുങ്ങി. രാവിലെ 10 മണിയോടെ ഭണ്ഡാര വീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിൽ സമർപിച്ചു. അതിന് ശേഷം കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിലെ തീയ്യ സമുദായക്കാരുടെ വീടുകളിൽ നിന്ന് വ്രതശുദ്ധിയോടെ സ്ത്രീകൾ കലങ്ങളുമായി ക്ഷേത്രത്തിലെത്തി. 

 പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ആരവവും ആള്‍കൂട്ടവും ആഘോഷവുമില്ലാതെ കോവിഡ് കാല കലംകനിപ്പ്

ഇതര സമുദായക്കാരും കലംകനിപ്പ് നേർച്ച സമർപിക്കാറുണ്ടെങ്കിലും അവ തീയ്യ സ്ത്രീകളെയാണ് ഏൽപിക്കാറ്. ഇവർ പുത്തൻ മൺകലത്തിൽ കുത്തിയ പച്ചരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയില കൊണ്ട് മൂടിക്കെട്ടി കയ്യിൽ കുരുത്തോലയുമായി ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി. ശേഷം കലങ്ങൾ  സമർപിച്ചശേഷം മാങ്ങാ അച്ചാറ് ചേർത്ത  ഉണക്കലരി കഞ്ഞിയും കഴിച്ചാണ് ക്ഷേത്രത്തിലെത്തിയവർ മടങ്ങിയത്.

കലങ്ങളിലെ വിഭവങ്ങൾ വേർതിരിച്ച ശേഷം കലച്ചോറും ചുട്ടെടുത്ത അടയും തയ്യാറാക്കും.

ശനിയാഴ്ച രാവിലെ കലശാട്ടും കല്ലൊപ്പിക്കലും നടന്ന ശേഷം  മൂത്ത ഭഗവതിയുടെ പള്ളിയറയിൽ നിന്ന്  പണ്ടാരക്കലം ആദ്യം തിരിച്ചുനൽകും. അതിന് ശേഷം മറ്റുള്ളവരും കലങ്ങൾ ഏറ്റുവാങ്ങും.

Keywords: Palakunnu, Kasaragod, News, Kerala, Temple, Temple Fest, COVID-19, Celebration, Kalamkanip at the Palakkunnu Kazhakam Bhagwati temple

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia