city-gold-ad-for-blogger

റിപ്പര്‍ചന്ദ്രനെ കത്തികാട്ടി വിരട്ടിയ ലക്ഷ്മി നിര്യാതയായി

കാസര്‍കോട്: ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്ന റിപ്പര്‍ ചന്ദ്രനെ ഒറ്റയ്ക്ക് നേരിട്ട് നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയ കാസര്‍കോട് സി.പി.സി.ആര്‍.ഐ.  കടപ്പുറത്തെ കെ. ലക്ഷ്മി (84) നിര്യാതയായി. പരേതനായ അപ്പയ്യ വൈദ്യരുടെ ഭാര്യയാണ്.

നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്  കൊലപാതക പരമ്പര നടത്തി നാട്ടുകാരുടെ പേടിസ്വപ്‌നമായ റിപ്പര്‍ ചന്ദ്രന്‍ ലക്ഷ്മിയുടെ വീട്ടിലും എത്തിയിരുന്നു. എന്നാല്‍ ലക്ഷ്മിയെ ആക്രമിക്കാനൊരുങ്ങിയ റിപ്പറിനെ കത്തികൊണ്ട് നേരിട്ട ലക്ഷ്മിയെ ഭയന്ന് റിപ്പര്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി കൊലപാതക കേസുകളിലെ പ്രതിയായ  റിപ്പര്‍ ചന്ദ്രനെ പിടികൂടി പിന്നീട് തൂക്കിലേറ്റിയിരുന്നു.

റിപ്പര്‍ചന്ദ്രനെ കത്തികാട്ടി വിരട്ടിയ ലക്ഷ്മി നിര്യാതയായിപ്രഭാവതി, ഗംഗാധരന്‍, രത്‌നാകരന്‍, ബാലകൃഷ്ണന്‍, ഹരിശ്ചന്ദ്രന്‍, പ്രകാശന്‍, ദിനേശന്‍, വസന്തന്‍, പരേതയായ സുമിത്ര, ജഗദീശന്‍ എന്നിവര്‍ ലക്ഷ്മിയുടെ മക്കളാണ്. കമലാക്ഷന്‍, ദാമോദരന്‍, യശവന്തി, സാവിത്രി, ചന്ദ്രിക, ഹേമലത, സരോജിനി, അഹല്യ, കുശല, ശോഭ എന്നിവര്‍ മരുമക്കളാണ്.

Keywords: Ripper Chandran, Lakshmi, Dead, Kasaragod, Attack, Childrens, Wife, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia