city-gold-ad-for-blogger

ജ്യോതിഷ് വധശ്രമം: പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനത്താവളത്തില്‍ വലയില്‍

ജ്യോതിഷ് വധശ്രമം: പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍  വിമാനത്താവളത്തില്‍ വലയില്‍ കാസര്‍കോട്: സിനാന്‍ വധക്കേസിലെ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (28) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ വലയിലായി. എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തുന്നതിനിടയിലാണ് തളങ്കര സ്വദേശിയായ യുവാവ് വധശ്രമക്കേസിലെ പ്രതിയാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്.

ഉടനെ കേസന്വേഷിക്കുന്ന കാസര്‍കോട് പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പോലീസെത്തി വലയിലാക്കുകയുമായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷം മാത്രമെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ വിവരങ്ങള്‍ പ്രധാന വിമാനത്താവളങ്ങളിലെല്ലാം പോലീസ് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടും മറ്റു രേഖകളും എമിഗ്രേഷന്‍ വിഭാഗം പരിശോധിക്കുന്നതിനിടെ പ്രതി വലയിലായത്.

ഒരു മാസം മുമ്പാണ് ചെങ്കള നാലാം മൈലില്‍ വെച്ച് കാറിലും ബൈക്കിലുമെത്തിയ ആറംഗ സംഘം ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജ്യോതിഷ് ഇപ്പോഴും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത അഞ്ചു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് കര്‍ണാടകയിലും മുംബൈയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Related News:

ജ്യോതിഷ് വധശ്രമം: അറസ്റ്റിലായത് നിരവധി ക്രമിനല്‍ കേസിലെ പ്രതി; ഗൂഢാലോചന ഗള്‍ഫില്‍

Keywords:  Murder-Attempt, Case, Airport, Arrest, Youth, Kasaragod, Kerala, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia