Jewellery owner assaulted | ‘വാനിലെത്തിയ സംഘം ജ്വലറി ഉടമയുടെ ബൈക് ഇടിച്ചുവീഴ്ത്തി പണം കവരാന്‍ ശ്രമിച്ചു'
Jul 20, 2022, 10:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ജ്വലറി അടച്ച് ബൈകിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയെ ഓംനി വാനിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ ബംഗ്ലാവിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ചുള്ളിക്കരയിലെ പവിത്ര ജ്വലറി ഉടമയും, ഇരിയ സ്വദേശിയുമായ ബാലചന്ദ്രനെയാണ് വാഹനം ഇടിച്ചുവീഴ്ത്തി അപായപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടന്നതെന്നാണ് പരാതി. ചുള്ളിക്കരയില്‍ നിന്ന് കടയടച്ച് ഇരിയയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്ന സംഭവം.
കര്‍ണാടക രജിസ്‌ട്രേഷനുള്ള ഓംനി വാന്‍ ഇടിച്ചതിനെതുടര്‍ന്ന് ബാലചന്ദ്രന്‍ ബൈകിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണതായാണ് വിവരം. ബാലചന്ദ്രന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെ അക്രമിസംഘം വാന്‍ ഓടിച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയുമായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
പിന്നീട് പൊലീസ് ഓംനി വാനിനെ പിന്തുടരുന്നത് കണ്ട അക്രമിസംഘം പെരൂര്‍ വളവില്‍ വാന്‍ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. പരുക്കേറ്റ ബാലചന്ദ്രന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Bike, Jewellery, Kanhangad, Panathur, Vehicles, Karnataka, Hospital, Jewellery owner assaulted.