city-gold-ad-for-blogger

വിവാഹ സംഘം വസ്ത്രാലയത്തില്‍ മറന്നുവെച്ച 15 പവന്‍ സ്വര്‍ണവും പണവും പോലീസിലേല്‍പിച്ചു

കാസര്‍കോട്: വിവാഹ സംഘം വസ്ത്രാലയത്തില്‍ മറന്നു വെച്ച ബാഗിലുണ്ടായിരുന്ന 15 പവന്‍ സ്വര്‍ണവും പണവും പോലീസിലേല്‍പിച്ചു. കാസര്‍കോട് ടൌണിലെ തേജസ് കലക്ഷന്‍ വസ്ത്രാലയ ഉടമ ബി. രാമചന്ദ്രയാണ് മറന്നു വെച്ച 15 പവന്‍ സ്വര്‍ണവും 2,000 രൂപയും രേഖകളുമടങ്ങുന്ന ബാഗ് പോലീസിലേല്‍പിച്ചത്.

ബുധനാഴ്ച രാത്രിയാണ് കാസിം, റമീല എന്നിവരടങ്ങുന്ന വിവാഹസംഘം കടയിലെത്തിയത്. ഇവര്‍ വസ്ത്രം വാങ്ങി പോയതിന് ശേഷമാണ് ബാഗ് മറന്നുവെച്ചത് ഉടമ കണ്ടത്. ഇവരെ ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ ഉടമ സ്വര്‍ണവും പണവുമടങ്ങുന്ന ബാഗ് കാസര്‍കോട് ടൌണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഉടമസ്ഥരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
വിവാഹ സംഘം വസ്ത്രാലയത്തില്‍ മറന്നുവെച്ച 15 പവന്‍ സ്വര്‍ണവും പണവും പോലീസിലേല്‍പിച്ചു

Keywords: Kerala, Kasaragod, Gold, Bag, Police, Jeweler, Forgot, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia