city-gold-ad-for-blogger

മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ: ഹമീദലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡണ്ട്

മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ: ഹമീദലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡണ്ട്
Shahul Hammed
മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ: ഹമീദലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡണ്ട്
Hameedali-thangal
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ജാമിഅ ഇസ്‌ലാമിയ്യയുടെ പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറിയും ട്രഷററായി ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസിയെയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റുഭാരവാഹികള്‍: സി. കുഞ്ഞാപ്പുട്ടി ഹാജി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, കെ.ടി.എം ബഷീര്‍ പനങ്ങാങ്ങര, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), എം അഹമ്മദ് നാണി, ടി.പി സലീം എടക്കര, സത്താര്‍ പന്തലൂര്‍, എം.എ ലത്തീഫ് കാരക്കുന്ന്, പി.എം. റഫീഖ് അഹമ്മദ്, സി.ടി ജലീല്‍ പട്ടര്‍കുളം (സെക്രട്ടറിമാര്‍).

മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹാജി.കെ. മമ്മദ് ഫൈസി, പി.പി കുഞ്ഞാലിമുല്ല, ഒ.കെ.എം കുട്ടി ഉമരി, നൂഹ് കരിങ്കപ്പാറ, മന്‍സൂര്‍ മൂപ്പന്‍ തിരൂര്‍, ഹൈദരലി ഹുദവി, എഞ്ചിനിയര്‍ അബ്ദുല്ലക്കുട്ടി ഹാജി, ആഷിഖ് കുഴിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യ: ഹമീദലി ശിഹാബ് തങ്ങള്‍ വീണ്ടും പ്രസിഡണ്ട്
Anamangad muhammed 
kutty faizy


ജാമിഅ സില്‍വര്‍ ജൂബിലി പ്രൊജക്റ്റ് കമ്മറ്റിക്ക് യോഗം അംഗീകാരം നല്‍കി. എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലം വരെ ഭൗതിക വിദ്യാഭ്യാസവും സെക്കന്‍ഡറി മദ്‌റസ, ഓര്‍ഫനേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ജൂനിയര്‍ കോളജ്, മാതൃകാ ദര്‍സ് തുടങ്ങിയവയാണ് ഇപ്പോള്‍ ജാമിഅയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ജനറല്‍ സെക്രട്ടറി പി.കെ ഷാഹുല്‍ മേല്‍മുറി സ്വാഗതവും എം. അഹമ്മദ് നാണി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, SKSSF, President

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia