city-gold-ad-for-blogger

കാഞ്ഞങ്ങാട് നഗരസഭ: ന്യൂനതകള്‍ ലീഗിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് പരിഹാസ്യം

കാഞ്ഞങ്ങാട് നഗരസഭ: ന്യൂനതകള്‍ ലീഗിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് പരിഹാസ്യം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണത്തിലുള്ള അസംതൃപ്തി സംബന്ധിച്ച് ഡി.സി.സി. പ്രസിഡണ്ടിന് പരാതി നല്‍കാനുള്ള കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളുടെയും കൗണ്‍സിലര്‍മാരുടെയും യോഗം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവും മാര്‍ഗ നിര്‍ദേശവുമില്ലാതെ യു.ഡി.എഫ്. സംവിധാനത്തിന്റെ ഭദ്രതയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹാരം കാണേണ്ടത് ഘടകകക്ഷികളുടെ കടമയാണ്.

നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ പദവി കയ്യാളിയ മുസ്ലിം ലീഗ് പിന്നീട് കോണ്‍ഗ്രസിലെ വി. ഗോപി, വി. ഗംഗാധരന്‍, ഷരീഫ ഇബ്രാഹിം, ടി.വി. ശൈലജ എന്നിവര്‍ ചെയര്‍മാന്‍ പദവിയിലിരുന്നപ്പോഴൊക്കെ തികഞ്ഞ സഹിഷ്ണുതയോടെ സഹകരിക്കുകയാണ് ചെയ്തത്.

നഗരസഭ കൈവരിച്ച നേട്ടങ്ങള്‍ സ്വന്തമാക്കി ചിത്രീകരിക്കുന്നവര്‍ ന്യൂനതകള്‍ മുഴുവന്‍ മുസ്ലിം ലീഗിന്റെ ചുമലില്‍ കെട്ടി വെച്ച് കൈ കഴുകാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. യു.ഡി.എഫ്. ഭരണം മെച്ചപ്പെടുത്തുന്നതിനു പകരം പ്രതിപക്ഷത്തെ വെല്ലുന്ന രീതിയില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പെരുമാറുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫ്. സംവിധാനം അഭംഗുരം നിലനിര്‍ത്തേണ്ടത് എല്ലാ ഘടകകക്ഷികളുടെയും ആവശ്യമാണ്. യു.ഡി.എഫിലെ മുഖ്യ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കുറേ കൂടി ഉത്തരവാദിത്തമുണ്ടെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് എം.കെ. കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

Keywords:  Kanhangad, Kanhangad-Municipality, DCC, Complaint, Muslim-league, Congress(I), Meet, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia