ഐ.എന്‍.എല്‍. ജില്ലാ സമ്മേളനം 23ന് തുടങ്ങും
Apr 20, 2013, 16:52 IST
കാസര്‍കോട്: ഏപ്രില്‍ 23 മുതല്‍ 26 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് (സി.എച്ച്. അഹ്മദ് ഹാജി നഗര്‍) നടക്കുന്ന ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുടുംബസംഗമം, പ്രവാസി സംഗമം, തൊഴിലാളി സംഗമം, വിദ്യാര്‍ത്ഥി സംഗമം, യുവജന സംഗമം, പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. 23ന് രാവിലെ ഒമ്പത് മണിക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയ വളപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും.
വൈകിട്ട് മൂന്നിന് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. അഡ്വ. റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തും. 24ന് രാവിലെ ഒമ്പത് മണിക്ക് പ്രവാസി സംഗമം ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. ആമുഹാജി മൗവ്വല്‍ അധ്യക്ഷത വഹിക്കും.
24ന് രാവിലെ 11 മണിക്ക് തൊഴിലാളി സംഗമം ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. മുസ്തഫ ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേരാസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമം ശംസാദ് മറ്റത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഹഫീല്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് യുവജനസംഗമം എന്‍.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ് ബുഖാരി മന്നാനി ഉദ്ഘാടനം ചെയ്യും. റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷനായിരിക്കും.
25ന് വൈകിട്ട് നാല് മണിക്ക് ആദര്‍ശ രാഷ്ട്രീയത്തിന്റെ രണ്ട് പതിറ്റാണ്ട് എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പ്രസംഗിക്കും. 26ന് വൈകിട്ട് മൂന്ന് മണിക്ക് പുലിക്കുന്നില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പ്രകടനവും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളത്തില്‍ നേതാക്കളായ കെ.എസ്. ഫക്രുദ്ദീന്‍, എം.എ. ലത്തീഫ്, പി.എ. മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, കപ്പണ മുഹമ്മദ് കുഞ്ഞി, മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീല്‍, റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരങ്കൈ, ഖലീല്‍ എരിയാല്‍, ഹനീഫ് കടപ്പുറം, ഇഖ്ബാല്‍ മാളിക എന്നിവര്‍ സംബന്ധിച്ചു.
Keywords: INL, Press meet, Conference, Kasaragod, Kerala, Press Conference, Indian National League, C.H. Ahmed Haji Nagar, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.