ഇന്ദിരാഗാന്ധി ഇന്ത്യക്ക് വേണ്ടി ചെയ്ത നന്മകള്‍ യുവജനങ്ങള്‍ ഏറ്റെടുക്കണം: ഉമ്മന്‍ ചാണ്ടി
Apr 24, 2017, 11:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/04/2017) മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയ്ക്ക് വേണ്ടി ചെയ്ത എല്ലാ നന്മകളും യുവജനങ്ങളും പ്രാവര്‍ത്തികമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിലിക്കോട് ഇന്ദിരാജി കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ഒറ്റയ്ക്ക് സ്വീകരിച്ച ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാജി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സംഘാടകസമിതി ചെയര്‍മാന്‍ രാഘവന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഇന്ദിരാഗാന്ധിയുടെ ഫോട്ടോ അനാഛാദനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കെ വി സുധാകരന്‍, കെ വി കുഞ്ഞികൃഷ്ണന്‍, കെ വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. എം രാജു സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Cheruvathur, Oommen Chandy, Minister, Inauguration, DCC, Indira Gandhi cultural forum new building inaugurated.