'നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികള്‍'
Jan 4, 2013, 21:21 IST
കുണ്ടംകുഴി: നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം ഏറ്റവും ഗുരുതരമായി അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികളും സാധാരണക്കാരായ ജനവിഭാഗങ്ങളുമാണെന്ന് കെ.എന്‍. രവീന്ദ്രനാഥ് പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരെ ചൂഷണം ചെയ്ത് അതിന്റെ ആനുകൂല്യങ്ങള്‍ പറ്റിയാണ് വമ്പന്‍ കുത്തകകള്‍ തടിച്ചുവീര്‍ക്കുന്നത്. ലോകത്താകെ സാധാരണക്കാര്‍ കടുത്ത ചൂഷണമാണ് നേരിടുന്നത്. ലോകത്തിലെ വമ്പന്‍ ശക്തികളായ അമേരിക്കയും ജപ്പാനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോഴും രൂക്ഷമായ പ്രതിസന്ധിയില്‍ നിന്നും കരകയറാനായിട്ടില്ല. സാധാരണക്കാരെ ദ്രോഹിച്ചുകൊണ്ടാണ് നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ അവര്‍ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന യു.പി.എ സര്‍ക്കാരും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണ്. സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കി ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം ആനുകൂല്യങ്ങള്‍ അനുവദിക്കുകയാണ്. സര്‍വതും കമ്പോളവല്‍ക്കരിക്കുകയാണ്.
യു.പി.എ സര്‍ക്കാറിന്റെ ജനദ്രേഹ നയങ്ങള്‍ കണ്ണടച്ച് അനുകരിക്കുകയാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ത്ത് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍ അധ്യക്ഷനായി. സി.ഐ.ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ. കെ. നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി, പി. അപ്പുക്കുട്ടന്‍, ടി. അപ്പ, എന്‍. ടി. ലക്ഷ്മി, എം. അനന്തന്‍, സി. ബാലന്‍, കെ. വി. ആര്‍. പിള്ള എന്നിവര്‍ സംസാരിച്ചു. കെ. എന്‍. രാജന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam news