city-gold-ad-for-blogger

ലോലി ഐസ് കഴിച്ച നൂറു കണക്കിന് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; വില്‍പന നിരോധിച്ചു

കാസര്‍കോട്: സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് വില്‍പന നടത്തിവരുന്ന കളര്‍ ചേര്‍ത്ത ലോലി ഐസ് കഴിച്ച നൂറു കണക്കിന് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കുമ്പള, ചെര്‍ക്കള, കുംബഡാജെ എന്നവിടങ്ങളിലെ നൂറു കണക്കിന് കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്.

കുംബഡാജെ ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ കഴിഞ്ഞ മാസം 14 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മഞ്ഞപ്പിത്തത്തിന് കാരണം അന്വേഷിച്ചപ്പോഴാണ് ലോലി ഐസ് കഴിച്ച കുട്ടികള്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കുംബഡാജെയില്‍ ലോലി ഐസ് കടകളില്‍ വില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ നിരോധിച്ചിട്ടുണ്ട്. വില്‍പന പാടില്ലെന്ന് കടയുടമകള്‍ക്ക് നോട്ടീസും നല്‍കി. ചട്ടഞ്ചാല്‍, ബോവിക്കാനം, ചെര്‍ക്കള എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലോലി ഐസ് ഉണ്ടാക്കുന്നത്.

അഞ്ച് രൂപയില്‍ താഴെയാണ് വില. കുമ്പളയിലും നിരവധി കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയതിന് പിന്നിലും ലോലി ഐസാണെന്ന് വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച കുംബഡാജെയില്‍ ഒരു കുട്ടിക്കു കൂടി മഞ്ഞപ്പിത്തം ബാധിച്ചത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഐസ് കഴിച്ചതിനാലാണ് മഞ്ഞപ്പിത്തം ഉണ്ടായിട്ടുള്ളതെന്ന് വിവരം ലഭിച്ചത്. 14 വയസില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലും മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഇന്റര്‍വെല്‍ സമയങ്ങളിലും കുട്ടികള്‍ കടകളില്‍ നിന്ന് വ്യാപകമായി ഇത്തരം ലോലി ഐസ് വാങ്ങി കഴിക്കുന്നുണ്ട്.

ശുചിത്വമില്ലാത്ത സ്ഥലത്തു വെച്ച് ശുദ്ധീകരിക്കാത്ത ജലം ഉപയോഗിച്ചാണ് കളര്‍ ചേര്‍ത്ത് ഇത്തരം ലോലി ഐസുകള്‍ ഉണ്ടാക്കുന്നത്. ഐസുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല. പാക്കിംഗില്‍ കൃത്യമായ വിവരങ്ങള്‍ പോലും ഉണ്ടാവുന്നില്ല. എവിടെ നിന്നുമാണ് ഇതിന്റെ ഉല്‍പാദനം നടക്കുന്നതെന്ന് അറിയാനും വഴിയില്ല. മഞ്ഞപ്പിത്തത്തിനും മറ്റ് അസുഖങ്ങള്‍ക്കും പ്രധാന കാരണം ഇത്തരം ഐസുകളും ഐസ്‌ക്രീമുകളുമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

തെരുവോരങ്ങളിലാണ് പ്രധാന വില്‍പന. തമിഴ്‌നാട്ടുകാരും യു.പി സ്വദേശികളും വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചാണ് ഇത്തരം ഐസുകളും ഐസ്‌ക്രീമുകളും ഉണ്ടാക്കി വില്‍പന നടത്തുന്നത്. നാടും നഗരവും പനിയിലും പകര്‍ചവ്യാധിയിലും പെട്ട് ഉഴലുമ്പോഴാണ് രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഇത്തരം വസ്തുക്കള്‍ കുടില്‍ വ്യവസായം പോലെ ഉണ്ടാക്കി വില്‍പന നടത്തുന്നത്. ഭക്ഷ്യ വിഷബാധയ്ക്കും മറ്റും ഇത്തരം ഉല്‍പന്നങ്ങള്‍ പ്രധാന കാരണമായിത്തീരുകയാണ്. ഷവര്‍മ നിരോധനമുണ്ടായപ്പോള്‍ നേരത്തെ ഹോട്ടലുകളിലും ബേക്കറികളിലും കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പഴയപടിയിലാണ്.
ലോലി ഐസ് കഴിച്ച നൂറു കണക്കിന് കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; വില്‍പന നിരോധിച്ചു

Keywords: Hepatitis, Kumbala, Cherkala, Kumbadaje, Test, Childrens, Health-Department, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia