city-gold-ad-for-blogger

കൃഷ്ണനെയും സുഭാഷിനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം ഡോ. സുരേന്ദ്രനാഥ്


കൃഷ്ണനെയും സുഭാഷിനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം ഡോ. സുരേന്ദ്രനാഥ്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ ഒമ്പത് ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്ന രണ്ടു പേരെ അവശരായതിനെതുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പി. കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൗണ്‍ സ്റ്റേഷനിലെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്.

ഒമ്പത് ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്ന കൃഷ്ണന്റെയും സുഭാഷിന്റെയും നില തീര്‍ത്തും വഷളായിരുന്നു. രാവിലെ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെത്തി ഇരുവരെയും പരിശോധിക്കുകയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. സമരം ഇപ്പോഴും തുടരുകയാണ്. ഡോക്ടര്‍ ഡി. സുരേന്ദ്രനാഥ് സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. ഡോ. ഇ. ഉണ്ണികൃഷ്ണന്‍ സുരേന്ദ്രനാഥിനെ ഹാരമര്‍പിച്ച് സമരം ഉദ്ഘാടനം ചെയ്തു. എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, മേരി സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വിനയന്‍, ശോഭന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു എന്നിവര്‍ സമരപ്പന്തലിലെത്തി സത്യാഗ്രഹികളുമായി ചര്‍ച നടത്തി. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.

സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. സമരപ്പന്തലില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. സമരസമിതി സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ അഡ്വ. ടി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എം സുബൈര്‍ പടുപ്പ്, ഐ.എസ് സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ബള്ളൂര്‍, ഉബൈദ് മുട്ടുന്തല, റഷീദ് ബേക്കല്‍, സ്വാദിഖ് മുളിയടുക്കം, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ഹമീദ് പരയങ്ങാനം, ആബിദ് മഞ്ഞംപാറ, ഷാഫി കളനാട്, നാസര്‍ പള്ളം, അഷ്‌റഫ് ബദ്‌രിയ നഗര്‍, അബ്ദുല്ല മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കൃഷ്ണനെയും സുഭാഷിനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം ഡോ. സുരേന്ദ്രനാഥ്

Keywords: Hospital, Strike, Police, Arrest, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia