Protest | 'ദേശീയപാത വികസനത്തിൽ വഴിമുടക്കരുത്'; സര്‍വീസ് റോഡിനായി ബേവിഞ്ചയിൽ മനുഷ്യചങ്ങല തീർത്ത് പ്രതിഷേധം
Mar 23, 2023, 14:40 IST
ബെവിഞ്ച: (www.kasargodvartha.com) ദേശീയപാത നിര്‍മാണം നടക്കുന്ന ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ സര്‍വീസ് റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ബേവിഞ്ച പൗരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റിലേ സത്യഗ്രഹത്തിന് പിന്തുണയുമായി തീർത്ത ബഹുജന മനുഷ്യചങ്ങലയിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും, കുട്ടികളും ഉള്‍പെടെ അനവധി പേർ കണ്ണികളായി.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക് പഞ്ചായതംഗങ്ങളായ സിവി ജയിംസ്, ഹനീഫ് പാറ, സുന്നി മാനജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ചെങ്കള പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ് രിയ, അംഗം ശിവപ്രസാദ് തുടങ്ങിയവർ ചങ്ങലയില്‍ അണിചേര്‍ന്നു. റിലേ സത്യഗ്രഹം ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്.