തളങ്കരയില്‍ വീടിന് തീവെച്ചു; അര ലക്ഷം രൂപയുടെ നഷ്ടം
May 16, 2013, 19:45 IST
കാസര്‍കോട്: തളങ്കര എം.ഡി. നഗര്‍ സിംഗപ്പൂര്‍ റോഡില്‍ വീടിന് തീവെച്ചു. വ്യാഴാഴ്ച പുലര്‍ചെ മൂന്നുമണിയോടെയാണ് സംഭവം. സിംഗപ്പൂര്‍ റോഡിലെ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ സി.ബി.വി. മുംതാസിന്റെ വീടിനാണ് തീവെച്ചത്.
പുലര്‍ചെ മൂന്നുമണിയോടെ കിടപ്പുമുറിയിലും പൂമുഖത്തും തീപടരുന്നത് കണ്ട് മുംതാസും മറ്റുള്ളവരും
ചേര്‍ന്ന് തീയണയ്ച്ചതിനാല് വന്‍ നാശനഷ്ടവും ജീവപായവും ഒഴിവായി. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മുംതാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചേര്‍ന്ന് തീയണയ്ച്ചതിനാല് വന്‍ നാശനഷ്ടവും ജീവപായവും ഒഴിവായി. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മുംതാസിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kudlu, Fire, House, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News