city-gold-ad-for-blogger

മത്സ്യതൊഴിലാളികളുടെ ഭവന പദ്ധതി; തീരദേശ നിയമം തടസമാവില്ല: മന്ത്രി കെ.ബാബു

മത്സ്യതൊഴിലാളികളുടെ ഭവന പദ്ധതി; തീരദേശ നിയമം തടസമാവില്ല: മന്ത്രി കെ.ബാബു
കാസര്‍കോട്: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകള്‍ ലഭിച്ചവര്‍ക്ക് തീരദേശ പരിപാലന നിയമം തടസമാവില്ലെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് കടലിന്റെ അന്‍പത് മീറ്ററിനുള്ളില്‍ വീട് പണിയുന്നതിന് അവകാശമുണ്ട്. ഫിഷറീസ് വകുപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഭവന നിര്‍മാണ ധനസഹായത്തിന്റെ വിതരണം അജാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എ.പി.എല്‍.-ബി.പി.എല്‍ വ്യത്യാസം കണക്കിലെടുക്കാതെയാണ് മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 12000 വീടുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചു നല്‍കും. ഈ മേഖലയില്‍ 600 കോടി രൂപ ചെലവഴിക്കും. വീട്,കക്കൂസുകള്‍,റോഡുകള്‍,വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് മാതൃകാ മത്സ്യഗ്രാമം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആയിരം കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിന് ഈ വര്‍ഷം ഗ്രാന്റ് നല്‍കും. ശുചിത്വതീരം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണിത്. മത്സ്യതൊഴിലാളികള്‍ക്ക് വീട് നിര്‍മാണത്തിനുള്ള ധനസഹായം 50,000 നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അജാനൂര്‍ തുറമുഖ നിര്‍മാണത്തിന് പണം തടമമാവില്ല. 53 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കി കഴിഞ്ഞു. പരിസ്ഥിതി പഠനം നടത്തി കേന്ദ്രസര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിക്കാന്‍ നടപടി എടുക്കും. മത്സ്യ സമ്പത്തിന്റെ ശോഷണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.

മത്സ്യതൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരമണത്തിലെ വെട്ടിപ്പ് തടയുമെന്ന് മന്ത്രി പറഞ്ഞു. യാനങ്ങളുടെ പരിശോധനയില്‍ കാലാവധി കഴിഞ്ഞ എഞ്ചിനുകള്‍ ഹാജരാക്കി പെര്‍മിറ്റ് നേടാന്‍ ശ്രമമുണ്ടായോ എന്നും പരിശോധിക്കും മന്ത്രി വ്യക്തമാക്കി. മാതൃകാ മത്സ്യഗ്രമം പദ്ധതിയില്‍പ്പെടുത്തി 2.5 ലക്ഷം രൂപ വീതം 114 പേര്‍ക്ക് ജില്ലയില്‍ ഭവന നിര്‍മാണത്തിന് തുക നല്‍കും. 284 കുടുംബങ്ങള്‍ക്ക് വരെ സഹായം നല്‍കാന്‍ കഴിയുമെങ്കിലും 145 പേര്‍ മാത്രമെ അപേക്ഷ സര്‍പ്പിച്ചിട്ടുള്ളു. സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 11 മത്സ്യ ഗ്രാമങ്ങളില്‍ ഒന്നാണ് അജാനൂര്‍.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ഫിഷറീസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എ.സൈറാബാനു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ.സഫിയ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി സോമന്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവര്‍ സംസാരിച്ചു.

Keywords: Minister K.Babu, Fishermen, House, Project, Fund, Distribution, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia