city-gold-ad-for-blogger

യൂത്ത് ലീഗ് ജില്ലാ പൊതു സമ്മേളനത്തിന് കര്‍ശന പോലീസ് സുരക്ഷ

യൂത്ത് ലീഗ് ജില്ലാ പൊതു സമ്മേളനത്തിന് കര്‍ശന പോലീസ് സുരക്ഷ
കാസര്‍കോട്: ശനിയാഴ്ച വൈകിട്ട് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിന് പോലീസ് കര്‍ശന സുരക്ഷ സംവിധാനം ഏര്‍പെടുത്തി. ജലപീരങ്കി, ടിയര്‍ ഗ്യാസ് തുടങ്ങിയ സര്‍വ സന്നാഹങ്ങളാണ് പോലീസ് സുരക്ഷയുടെ ഭാഗമായി ഏര്‍പെടുത്തിയിരിക്കുന്നത്. സമ്മേളനത്തിന് ബൈക്ക് യാത്ര നിരേധിച്ചിട്ടുണ്ട്. കാസര്‍കോട് താലൂക്കില്‍ ശനിയാഴ്ച ഉച്ചമുതല്‍ മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉത്തരവിട്ടിട്ടുണ്ട്.

തുറന്ന വാഹനങ്ങളില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പോകുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി.ഐ. സി.കെ. സുനില്‍ കുമാര്‍ അറിയിച്ചു. ഇത്തരത്തില്‍ പോകുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കില്ലെങ്കിലും വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും.

പോലീസിന്റെ എല്ലാ നടപടികളോടും സഹകരിക്കുമെന്ന് യൂത്ത് ലീഗ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. തളങ്കരയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് വൈറ്റ് ഗാര്‍ഡ് പരേഡ് നടക്കുക. പുതിയ ബസ് സ്റ്റാന്‍ഡ് സമീപം കൊന്‌ഫിഡന്റ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറിലാണ് പൊതുസമ്മേളനം നടക്കുന്നത്.

Keywords: Youth League, District-conference, Police, Protect, Kasaragod, Bike, Vehicle, Custody, Case, Thalangara, Busstand, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia