ദേശീയ പാത വികസനത്തിന് കെട്ടിടം വിട്ട് കൊടുത്തവരില്‍ നിന്നും സാല്‍വേജ് തുക ഈടാക്കാനുള്ള തീരുമാനം ഹൈകോടതി റദ്ദാക്കി; നിരവധി പേര്‍ക്ക് ആശ്വാസം
Dec 4, 2021, 23:56 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2021) ദേശീയ പാത ആറുവരിയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കെട്ടിടം വിട്ട് കൊടുത്തവരില്‍ നിന്നും സാല്‍വേജ് തുക ഈടാക്കാനുള്ള തീരുമാനം ഹൈകോടതി റദ്ദാക്കി. നിരവധി പേര്‍ക്കാണ് ഇതിന്‍റെ ആശ്വാസം ലഭിക്കുക. നിലവില്‍ കെട്ടിടം വിട്ട് കൊടുത്തവരില്‍ നിന്നും നഷ്ടപരിഹാരത്തിന്‍റെ ആറ് ശതമാനം ഈടാക്കി വന്നിരുന്നു. ഈ തീരുമാനം കാരണം നിരവധി പേര്‍ കെട്ടിടം പൊളിക്കാതെ നിലനിര്‍ത്തി വരികയായിരുന്നു.
നേരത്തേ കെട്ടിടത്തിന് ആറ് ശതമാനം സാല്‍വേജ് തുക അടച്ചവര്‍ക്ക് 3ജി 5ല്‍ ജില്ലാ കലക്ടര്‍ക്ക് ക്ലെം ചെയ്ത് അപേക്ഷ നല്‍കിയാല്‍ ഈ തുക തിരിച്ച് നല്‍കുമെന്നാണ് വിവരം.
കൊല്ലത്തെയും ആലപ്പുഴയിലെയും രണ്ട് കെട്ടിട ഉടമകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പെട്ട ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ പാത അതോറിറ്റിയെയും സംസ്ഥാന സര്‍കാറിനെയും മറ്റും എതിര്‍ കക്ഷികളാക്കിയാണ് ഹൈകോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.
സ്ഥലവും കെട്ടിടവും വിട്ട് കൊടുത്തവര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരത്തില്‍ നിന്നും വീണ്ടും തുക ഈടാക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വകേറ്റുമാരായ എസ് പി സതീശൻ, ഡോണ അഗസ്റ്റിൻ, രജിത കെ ആർ എന്നിവരാണ് കെട്ടിട ഉടമകൾക്ക് വേണ്ടി ഹാജരായത്.
Keywords: Kerala, News, Kasaragod, Top-Headlines, Court order, Shop, Road, Development project, High Court quashed decision to levy salvage amount from those who left the building for the development of National Highway.
< !- START disable copy paste -->