ഹോട്ടലുകളിലും സോഡാ ഫാക്ടറികളിലും ആരോഗ്യവകുപ്പിന്റെ പരിശോധന; 2 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി
Feb 19, 2020, 19:08 IST
ചെര്‍ക്കള: (www.kasargodvartha.com 19.02.2020) ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ചെര്‍ക്കളയിലെ ഹോട്ടലുകളിലും സോഡാകമ്പനികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. അടുക്കള, ശേഖരണ മുറി, ഭക്ഷണമുറി, ഫ്രീസര്‍ തുടങ്ങിയവ വൃത്തിഹീനമായി കണ്ട രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഇറച്ചി, കോഴി, മത്സ്യം എന്നിവ സൂക്ഷിച്ച കാലപഴക്കം ചെന്ന ഫ്രീസര്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.
ലൈസന്‍സ് കാലാവധി കഴിഞ്ഞ ഹോട്ടലുകളുടെ വിവരം പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രശേഖരന്‍ തമ്പി, കെ എസ് രാജേഷ്, ഹാസിഫ് എന്നിവരാണ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kerala, news, Hotel, Raid, Health-Department, Health-Department Raid; given notice for 2 hotels