കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണ്ണം; പോലീസുമായി വാക്കേറ്റം
Aug 2, 2012, 10:58 IST
കാസര്‍കോട്: സി.പി.എം. നേതാവ് പി. ജയരാജനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണം. ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ-കെ.എസ്.ആര്.ടി.സി. ബസ് സര്‍വ്വീസ് നിലച്ചു. ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. അങ്ങിങ്ങ് ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രം കാണപ്പെട്ടു.
കാസര്‍കോട് നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. റംസാന് വിപണിക്ക് ചൂടുപിടിക്കുന്നതിനൊപ്പം കടന്നെത്തിയ ഹര്‍ത്താല്‍ വ്യാപാരികള്‍ക്ക് തിരിച്ചടിയായി. വഴിവാണിഭക്കാരും ഇന്ന് കച്ചവടം മുടക്കി. സ്കൂളുകളും കോളെജുകളും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ചില ബാങ്കുകള്‍ തുറന്നുവെങ്കിലും ഇടപാടുകള്‍ നടന്നില്ല.
അതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസിനുനേര്‍ക്ക് സി.പി.സി.ആര്.ഐ. ചന്ദ്രഗിരി ഗസ്റ്റ് ഹൗസിന് സമീപത്തുവെച്ച് കല്ലേറുണ്ടായി. നുള്ളിപ്പാടിയില്‍ റോഡിന് കുറകെ കല്ലുകളും ഗ്ലാസ് ഷീറ്റുകളും നിരത്തിവെച്ച് മാര്‍ഗ്ഗതടസം സൃഷ്ടിച്ചത് പോലീസ് എത്തി നീക്കി.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ നേരിയ ഉന്തുംതള്ളും വാക്കേറ്റവും നടന്നു. വാഹനങ്ങള്‍ തടഞ്ഞതിനെതുടര്‍ന്നാണ് പോലീസുമായി വാക്കേറ്റം നടന്നത്. കനത്ത പോലീസ് ബന്തവസയിലാണ് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടന്നത്. പ്രകടനത്തിന് സി.പി.എം. നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു, എ. ഗോപാലന് നായര്‍, എസ്. ഉദയകുമാര്‍, ടി.കെ. രാജന്, എം. സുമതി, സിജി മാത്യു, മുഹമ്മദ് ഹനീഫ, ഭുജംഗഷെട്ടി, കെ. കമലാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്കി.
Photo: Niyas Chemnad
Keywords: Kasaragod, Harthal, CPM, Shukur Murder, P. Jayarajan, Kerala