city-gold-ad-for-blogger

'പുനരധിവാസവും ജൈവപുരനുജീവനവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം'

'പുനരധിവാസവും ജൈവപുരനുജീവനവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം'
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസവും ജൈവപുരനുജീവനവും ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് വീണ്ടും നേതൃത്വം നല്‍കുമെന്ന് എംപി മുന്നറിയിപ്പ് നല്‍കി.

രണ്ടുതവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ജില്ലയിലെത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നിന്ന് സന്നദ്ധ സംഘടനകളില്‍ നിന്ന് തെളിവെടുത്ത മൂന്നംഗ മന്ത്രിതല സമിതി മന്ത്രിസഭക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയായിട്ടില്ല. മന്ത്രി മാരെത്തി നാലീമാസം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കാതെ സഹായം നല്‍കിയെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

മെഡിക്കല്‍ ക്യാമ്പുകള്‍ മുഖേന കണ്ടെത്തിയ 4182 പേരുടെ പട്ടികയില്‍ ഭൂരിഭാഗംപേരും സഹായധനം ലഭിക്കാതെ പുറത്താണ്. 1613 പേര്‍ക്ക് മാത്രമേ സഹായം നല്‍കുന്നുള്ളൂ. ഇവരില്‍ ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരുണ്ട്. ഇത്തരത്തില്‍ മാരക രോഗികളായവര്‍ അനുദിനം മരിക്കുന്നു. രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ ക്യാമ്പുകളിലുടെ കണ്ടെത്തിയ 1300 രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദുരിബാധിതമായ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ളവരെ പരിഗണിച്ചിട്ടില്ല. ദുരിതബാധിതരുടെ കടം എഴുതി തള്ളുന്നത് പഠിക്കാന്‍ പ്രത്യേക കമീഷനെ ചുമതലപ്പെടുത്തുമെന്ന ഉറപ്പും ലംഘിച്ചു. പെന്‍ഷന്‍ എടിഎം മുഖേന നല്‍കുന്നതിലെ പ്രയാസം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന സാധാരണകാര്യം പോലും നടപ്പായില്ല.

മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്ത പാലിയേറ്റീവ് കെയര്‍, ചികിത്സ, പരിശീലനം എന്നിവ ഉള്‍പ്പെടുന്ന 'കേന്ദ്രാവിഷ്‌കൃത പുനരധിവാസ കേന്ദ്രം' സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല. പിഎച്ച്‌സികള്‍ സിഎച്ച്‌സികളാക്കാനൊ ഡോക്ടര്‍മാരെ നിയമികാനൊ തയ്യറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 475 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

മനുഷ്യനേയും മണ്ണിനെയും പ്രകൃതിയേയും മാരകമായി ബാധിച്ച എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുന: ക്രമീകരണം ആവശ്യമാണ്. കോണ്‍കോട് ശില്‍പശാല സമര്‍പ്പിച്ച 100 കോടിയുടെ ജൈവ പുനരുജീവനത്തിന പദ്ധതിക്ക് അംഗീകാരം നല്‍കണം. സമഗ്ര പുനരധിവാസ കേന്രദത്തിനായുള്ള 25 കോടി രൂപയുടെ പദ്ധതിക്കുള്ള രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധികര്‍ക്ക് സമരം ചെയ്താലെ ആനുകൂല്യങ്ങള്‍ നല്‍കൂവെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം ഇരകളോടുള്ള കൊടുംക്രൂരതയാണ്. പട്ടിക്കയുണ്ടാക്കാനും തുക അനുവദിക്കാനും സഹായം നല്‍കാനും കമുഷനെ കൊണ്ട്‌വരാനും എല്ലാത്തിനും സമരം വേണ്ടിവന്നു. ഇരകളുടെ കാര്യത്തില്‍ ഭരണകൂട നിസംഗത തുടരാനാണ് ഭാവമെങ്കില്‍ അതിശക്തമായ സമരം ആരംഭിക്കുമെന്ന് പി കരുണാകരന്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kerala, Kasaragod, CPM, CPI, M.P, P. Karunakaran, Endosulfan, victims, treatment, Government, Malayalam news, Kerala news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia