city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.11.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.11.2012
പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കണം

പുത്തിഗെ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 80 ശതമാനത്തിലധികം അംഗലവൈകല്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റും, വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന 80 വയസ്സ് കഴിഞ്ഞവര്‍ വയസ്സ് തെളിയിക്കുന്ന രേഖകളും നവംബര്‍ ആറിനകം പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കി.മീ. വിരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഇംഹാന്‍സ് സാമൂഹ്യ: മാനസികാരോഗ്യ ക്യാമ്പുകള്‍

ഇംഹാന്‍സ് സാമൂഹ്യാരോഗ്യ പരിപാടിയുടെ ഭാഗമായുള്ള നവംബറിലെ ക്യാമ്പ് തീയതികള്‍ നിശ്ചയിച്ചു. നവംബര്‍ 3,17,24 തീയതികളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, 2 ന് ചിറ്റാരിക്കാല്‍ പി.എച്ച്.സി. യിലും, 13 ന് ബേഡഡുക്ക, 14 ന് ബദിയടുക്ക, 8 ന് മംഗല്‍പ്പാടി, 9 ന് പനത്തടി, 20 ന് മഞ്ചേശ്വരം, 15 ന് കുമ്പള, 16 ന് നീലേശ്വരം, 27 ന് പെരിയ, 28 ന് തൃക്കരിപ്പൂര്‍, 22 ന് മുളിയാര്‍, 23 ന് ചെറുവത്തൂര്‍ സി.എച്ച്.സി. കളിലും ക്യാമ്പുകള്‍ നടത്തും.

എസ്.എസ്.എ.അഭിമുഖം

സര്‍വ്വശിക്ഷാ അഭിയാന്‍ വിവിധ ബി.ആര്‍.സി.കളിലുള്ള എം.ഐ.എസ്. കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യു നവംബര്‍ 5 ന് രാവിലെ 11 മണിക്ക് കാസര്‍കോട് ഫോര്‍ട്ട് റോഡിലുള്ള എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും.

ഭാരത്ദര്‍ശന്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് റയില്‍വേയുടെ സഹായത്തോടെ ഭാരത് ദര്‍ശന്‍ പരിപാടി സംഘടിപ്പിക്കും. ഇന്ത്യയുടെ ഭാഷാ, വേഷം, ഭക്ഷണ രീതികള്‍ സംസ്‌ക്കാരം എന്നിവയെക്കുറിച്ചും ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ കണ്ടു മനസ്സിലാക്കാനും ഈ പരിപാടി സഹായിക്കും. ജില്ലയില്‍ നിന്നും 10 പേരടങ്ങുന്ന സംഘത്തില്‍ സംസ്ഥാന ജില്ലാ കേരളോത്സവ വിജയികള്‍, യൂത്ത് അവാര്‍ഡ് ജേതാക്കള്‍, സംമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവജനങ്ങള്‍ തുടങ്ങിയവരേയാണ് പരിഗണിക്കുക. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യുവജന കേന്ദ്രവുമായി ബന്ധപ്പെടണം. അപേക്ഷകര്‍ ബയോഡാറ്റയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 25 ന് 5 മണിക്കകം യുവജന കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256219, 9995710604, 9446333003 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

അരിവിതരണം നവംബര്‍ മൂന്ന് വരെ

ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഒക്‌ടോബര്‍ മാസത്തേക്ക് അനുവദിച്ച അരി, ഗോതമ്പ് എന്നിവ നവംബര്‍ മൂന്ന് വരെ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സമയപരിധി ദീര്‍ഘിപ്പിച്ചു

ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യ ആശ്വാസ പദ്ധതിയില്‍ ചേരാനുള്ള സമയ പരിധി നവംബര്‍ 5 വരെ ദീര്‍ഘിപ്പിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വികലാംഗര്‍ക്ക് പെട്ടിക്കടകള്‍ക്ക് ധനസഹായം നല്‍കുന്നു

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരടുന്നവര്‍ക്ക് പെട്ടിക്കടകള്‍ നല്‍കുന്നു. 25000 രൂപയ്ക്ക് മുകളില്‍ വരുന്ന പദ്ധതികള്‍ ബഡ്ജറ്റ്, എസ്റ്റിമേറ്റ് അടക്കം അതാത് പഞ്ചായത്ത് പ്രസിഡണ്ടിന്റെയോ നഗരസഭചെയര്‍മാന്റെയോ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കണം. ജില്ലാ കോര്‍ഡിനേറ്റര്‍, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ പഞ്ചായത്ത്, കാസര്‍കോട് എന്ന വിലാസത്തില്‍ നവംബര്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പദ്ധതി ഓഫീസ് എന്‍.പി.ആര്‍.പി.ഡി 04994-257140, 9446283316 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ആധാര്‍ ഫോട്ടോ എടുക്കുന്നു

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന ആധാര്‍ തിരിച്ചറി.യല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കുന്നു. നവംബര്‍ 3 നവജീവന്‍ തങ്കയ, നവംബര്‍ 4 തങ്കയം മദ്രസ, നവംബര്‍ 5,6,12,16 ഒളവറ വികസന വിദ്യാകേന്ദ്രം, നവംബര്‍ 7,8 പൊറോപ്പാട് മദ്രസ, നവംബര്‍ 9,10 ഉടുമ്പുന്തല മദ്രസ, നവംബര്‍ 17,18 പോളിടെക്‌നിക്ക് സമീപം, നവംബര്‍ 19,20 മൈത്താണി സ്‌കൂള്‍, നവംബര്‍ 21,22,23,24 കൈകോട്ടുക്കടവ് സ്‌കൂള്‍.

Keywords: Announcements, Government, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia