ഇടിമിന്നലില്‍ തകര്‍ന്ന വീട്ടിലും കവര്‍ച്ച: 5 പവനും മൊബൈലും നഷ്ടപ്പെട്ടു
Apr 28, 2012, 12:00 IST
ബന്തിയോട്: വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത ഇടിമിന്നലിലും മഴയിലും തകര്‍ന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.
പെര്‍മുദെ പെരിയടുക്കയിലെ ഐറിന്‍ റോഡിഗ്രസിന്റെ അഞ്ചുപവന്‍ സ്വര്‍ണമാലയും പോള്‍ റോഡിഗ്രസിന്റെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
പെര്‍മുദെ പെരിയടുക്കയിലെ ഐറിന്‍ റോഡിഗ്രസിന്റെ അഞ്ചുപവന്‍ സ്വര്‍ണമാലയും പോള്‍ റോഡിഗ്രസിന്റെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
വെള്ളിയാഴ്ച വൈകിട്ട് വീട് തകര്‍ന്ന വിവരമറിഞ്ഞ് നിരവധിപേര്‍ എത്തിയിരുന്നു. ഇതിനിടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. മൊബൈല്‍ ഫോണിലേക്ക് പിന്നീട് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Keywords: Kasaragod, Kerala, Bandiyod, Robbery, Mobile, Gold