ആട് ഗ്രാമം പദ്ധതി സബ്സിഡി മന്ത്രി വിതരണം ചെയ്തു
Apr 5, 2013, 16:38 IST
കാസര്‍കോട്: കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന് ആട് ഗ്രാമം സബ്സിഡി വിതരണവും ബഡ്സ് ഉപജീവന പദ്ധതി സഹായ വിതരണവും പഞ്ചായത്ത് സാമൂഹ്യനീതിവകുപ്പ് മന്ത്രി എം.കെ.മുനീര്‍ നിര്‍വഹിച്ചു.
ചെങ്കള സി.എച്ച്.മുഹമ്മദ്കോയ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ കാസര്‍കോട് നഗരസഭാ ചെയര്മാന് ടി,.ഇ.അബ്ദുല്ല, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, എം.സി.ഖമറുദ്ദീന്, എന്‍.എ.ഖാലിദ്, ഹസീനാ താജുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ആട്ഗ്രാമം പദ്ധതി സബ്സിഡി പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഏറ്റുവാങ്ങി. വെസ്റ്റ് എളേരി പഞ്ചായത്തിനുളള സബ്സിഡിയും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂര്‍-പെരിയ, എണ്‍മകജെ ബഡ്സ്കൂളുകളില് തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന 18.70 ലക്ഷം രൂപയുടെ സബ്സിഡി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.അരവിന്ദാക്ഷന്, കെ.എസ്.സോമശേഖര എന്നിവര്‍ സ്വീകരിച്ചു.
കുടുംബശ്രീയുടെ ഊര്‍ജശ്രീ കലാജാഥ ടീം അംഗങ്ങളേയും മീനയുടെ ലോകം റേഡിയോ ക്വിസ് പ്രോഗ്രാം വിജയിക്കുളള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുല്‍ മജീദ് സ്വാഗതവും ചെങ്കള ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സമീര്‍ നന്ദിയും പറഞ്ഞു.
Keywords: Minister M.K.Muneer, Adugramam, Project, Distribution, Changala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ചെങ്കള സി.എച്ച്.മുഹമ്മദ്കോയ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ കാസര്‍കോട് നഗരസഭാ ചെയര്മാന് ടി,.ഇ.അബ്ദുല്ല, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മുംതാസ് ഷുക്കൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, എം.സി.ഖമറുദ്ദീന്, എന്‍.എ.ഖാലിദ്, ഹസീനാ താജുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ആട്ഗ്രാമം പദ്ധതി സബ്സിഡി പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി ഏറ്റുവാങ്ങി. വെസ്റ്റ് എളേരി പഞ്ചായത്തിനുളള സബ്സിഡിയും ചടങ്ങില്‍ വിതരണം ചെയ്തു. പുല്ലൂര്‍-പെരിയ, എണ്‍മകജെ ബഡ്സ്കൂളുകളില് തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന 18.70 ലക്ഷം രൂപയുടെ സബ്സിഡി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.അരവിന്ദാക്ഷന്, കെ.എസ്.സോമശേഖര എന്നിവര്‍ സ്വീകരിച്ചു.
![]() |
| കുടുംബശ്രീ ജില്ലാ മിഷന്റെ ആട് ഗ്രാമം പദ്ധതി സബ്സിഡി പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ചെങ്കളയില്‍ വിതരണം ചെയ്യുന്നു. |