city-gold-ad-for-blogger

സാമ്പത്തിക ഭദ്രതയ്ക്കും ജീവന്റെ നിലനില്‍പിനും ഭൂഗര്‍ഭ പഠനം അനിവാര്യം: എം. വിജയനുണ്ണി

സാമ്പത്തിക ഭദ്രതയ്ക്കും ജീവന്റെ നിലനില്‍പിനും ഭൂഗര്‍ഭ പഠനം അനിവാര്യം: എം. വിജയനുണ്ണി
കാസര്‍കോട്: നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജീവന്റെ നിലനില്‍പിനും ഭൂഗര്‍ഭ ശാസ്ത്ര പഠനം അനിവാര്യമാണെന്ന് റിട്ടയേര്‍ഡ് കേരളാ ചീഫ് സെക്രട്ടറി എം. വിജയനുണ്ണി. കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിയോളജി പഠിച്ചവരും, പഠിപ്പിക്കുന്നവരും, പഠിക്കുന്നവരും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നുവന്ന് ശാസ്ത്രീയമായ വികസന പ്രവര്‍ത്തനത്തിന്റെ അവബോധം ഉണ്ടാക്കണം. വിഭവ സമാഹരണവും വിഭവ ചൂഷണവും അശാസ്ത്രീയമാവുമ്പോഴാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. 80 ന്റെ പടിവാതിലിലെത്തുമ്പോഴും പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ജിയോളജി ഒന്നാം ബാച്ചിലെ പ്രഥമ വിദ്യാര്‍ത്ഥിയായ തന്റെ ആദ്യത്തെ അധ്യാപകനായിരുന്ന പ്രെഫസര്‍ ടി.സി. മാധവ പണിക്കര്‍ക്ക് ഗുരുവന്ദനം അര്‍പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യനിര അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.സി. മാധവപണിക്കര്‍, പ്രൊഫസര്‍ എം. രാമശര്‍മ, പ്രൊഫസര്‍ ജി. ഗോപാലകൃഷ്ണന്‍, പ്രൊഫസര്‍ എസ്. മോഹന്‍ കുമാര്‍, എന്നിവരെ താലിയും, തളികവും, ഫലങ്ങളും, റോസാപൂവും, പൊന്നാടയും നല്‍കി ആദരിക്കുന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. അന്തരിച്ച പ്രൊഫസര്‍ ആര്‍. മഹാദേവ അയ്യര്‍, പ്രൊഫസര്‍ വി. കൃഷ്ണന്‍നായര്‍, പ്രൊഫസര്‍ ശ്രീറാം എന്നിവരുടെ ഛായാചിത്രങ്ങള്‍ പ്രൊഫസര്‍ ബി. ഭാട്ട്യ, പി. ബാലകൃഷ്ണന്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. മുഹമ്മദ് അസ്‌ലം എന്നിവര്‍ അനാഛാദനം ചെയ്തു. ജിയോളജി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

ജിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ കെ.വി. വിനേദ്കുമാര്‍, ബി.എസ്.സി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ. രേഷ്മ എന്നിവര്‍ക്കുള്ള പ്രെഫസര്‍ ടി.സി മാധവ പണിക്കര്‍, പ്രൊഫസര്‍ ശ്രീറാം എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, വിതരണം ചെയ്തു. പ്രൊഫ. വി. ഗോപിനാഥന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രൊഫ. എ. ചന്ദ്രശേഖരന്‍, പ്രൊഫ. ശ്രീമതി, മഞ്ചുനാഥ കാമത്ത്, സി.എല്‍. ഹമീദ്, പി.ടി.എ. വൈസ് പ്രസിഡന്റ് കുന്നില്‍ അബ്ദുല്ല സംസാരിച്ചു.

Keywords : Kasaragod, Govt.college, Inauguration, Kerala, M. Vijayanunni, T.C. Madhava Panikker, Geology, Kasargodvartha, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia