city-gold-ad-for-blogger

തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

തെക്കില്‍: തെക്കില്‍ കാനത്തുംകുണ്ടില്‍ പഴയ ചെക്ക് പോസ്റ്റിനടുത്ത് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഒഴിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ടാങ്കറില്‍ ഗ്യാസ് ഇല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.

ഇന്റര്‍ലോക്കിട്ട റോഡില്‍ ചാറ്റല്‍ മഴയിലും മത്സ്യ വണ്ടിയില്‍ നിന്ന് വെള്ളം വീണും വഴുക്കല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പഴയ ചെക്ക് പോസ്റ്റിനടുത്ത പരേതനായ ടി.പി ഉമര്‍ കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെ.എ 01 എബി. 5820 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഈ അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ ഈ സ്ഥലത്ത് തന്നെ ഒരു സ്വിഫ്റ്റ് കാറും അപകടത്തില്‍പെട്ടു. റോഡില്‍ നിന്ന് തെന്നിയ കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ലോറി കണ്ണൂരില്‍ ഗ്യാസ് ഇറക്കി തിരിച്ചുവരുന്ന സമയമായതിനാലാണ് സംഭവിക്കുമായിരുന്ന വന്‍ അപകടം ഒഴിവായത്.

ചൊവ്വാഴ്ച ലോറി അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെ ഈയിടെ ഒരു കാര്‍ നിയന്ത്രണം വിട്ട് 40 അടിയോളം താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചുമകനും കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

റോഡില്‍ ഇന്റര്‍ലോക്ക് പാകിയതും മത്സ്യ ലോറികളില്‍ നിന്ന് വെള്ളം വീണ് വഴുക്കല്‍ അനുഭവപ്പെടുന്നതുമാണ് ഇവിടെ അപകടങ്ങള്‍ പതിവായതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇവിടെ നിരവധി മീന്‍ ലോറികള്‍ തടഞ്ഞ്‌വെച്ച് വിദ്യാനഗര്‍ പോലീസിനും ഹൈവെ പോലീസിനും കൈമാറുകയും അവര്‍ പിഴചുമത്തി ലോറികള്‍ വിട്ടയക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ജയില്‍ചാടിയ തെക്കിലിലെ ചരല്‍ ലത്തീഫ് എന്ന സി.എ അബ്ദുല്‍ ലത്തീഫിന് വേണ്ടി തെക്കില്‍ പ്രദേശത്ത് പോലീസ് തിങ്കളാഴ്ച രാത്രി മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനാല്‍ അപകട സമയത്ത് പോലീസുകാരും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തുകയും വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Photo:  Aboobacker Kandathil

Keywords: Tanker Accident, Kasaragod, Thekkil, Injured, Gas Tanker, Lorry, Kerala, Karnataka, Taker Lorry, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia