city-gold-ad-for-blogger

നെല്ലിക്കുന്നിലും ചേരങ്കൈയിലും രൂക്ഷമായ കടലാക്രമണം; 40 ഓളം വീടുകള്‍ ഭീഷണിയില്‍

നെല്ലിക്കുന്നിലും ചേരങ്കൈയിലും രൂക്ഷമായ കടലാക്രമണം; 40 ഓളം വീടുകള്‍ ഭീഷണിയില്‍
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം മുതല്‍ ചേരങ്കൈ കടപ്പുറം വരെയുള്ള ഭാഗങ്ങളില്‍ രൂക്ഷമായ കടലാക്രമണം. 40 ഓളം വീടുകളും നിരവധി തെങ്ങുകളും ഭീഷണിയിലാണ്. കാവുഗോളി കടപ്പുറം-സി.പി.സി.ആര്‍.ഐ തീരദേശ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു.

ലൈറ്റ് ഹൗസ്, ഗംഗാനഗര്‍, സിറാജ് നഗര്‍, സി.പി.സി.ആര്‍.ഐ കടപ്പുറം പ്രദേശങ്ങളിലെ കടല്‍ഭിത്തികള്‍ കടലാക്രമത്തില്‍ തകര്‍ന്നു. ശനിയാഴ്ച മുതല്‍ അനുഭവപ്പെട്ട കടല്‍ക്ഷോഭം തിങ്കളാഴ്ച രാവിലെയോടെയാണ് ശക്തിപ്പെട്ടത്. തീരദേശ പോലീസ് സ്ഥലത്തെത്തി പ്രദേശ വാസികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി.

House, CPCRI, Police, Cherangai, Nellikunnu, Kasaragod, Kerala, Kerala News, International News, National News.കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളിലാണ് തിരമാലകളുടെ തള്ളിക്കയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് നെല്ലിക്കുന്ന് മുതല്‍ ചേരങ്കൈ വരെയുള്ള കടല്‍തീരം. റവന്യൂ അധികൃതരും എം.എല്‍.എയും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മഴ ശക്തിപ്പെട്ടാല്‍ തീരപ്രദേശത്തെ വീടുകള്‍ കടലെടുക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍.

Keywords:  House, CPCRI, Police, Cherangai, Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia