മുയലിനെയും മുള്ളന്‍പന്നിയെയും വേട്ടയാടിയ പഞ്ചായത്ത് മെമ്പറടക്കം നാലുപേര്‍ അറസ്റ്റില്‍
May 31, 2012, 14:55 IST
മംഗല്പാടി പഞ്ചായത്ത് 20-ാം വാര്‍ഡ് മെമ്പറും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പെരിങ്കടിയിലെ ഫാറൂഖ് (34), സഹോദരന്മാരായ അബ്ദുല്‍ ജലീല്‍ (31), മുഹമ്മദ് അസ്ലം (38), സുഹൃത്ത് ഉപ്പള ആര്.എസ്. റോഡില്‍ മുനീര്‍ ക്വാര്‍ട്ടേഴ്സിലെ അഷ്റഫ് മൂസ (39) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഫാറൂഖിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കൊക്കച്ചാലില്വെച്ചാണ് കാര്‍ പിടിച്ചത്. തോക്കിന് ലൈസന്‍സുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കേസ് വനംവകുപ്പിന് കൈമാറും.
Keywords: kasaragod, Kerala, arrest, Bandiyod







