city-gold-ad-for-blogger

കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കാസര്‍കോട്: രാത്രി വഴി നടന്ന് പോകുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ദേളി ബങ്ങാട് മുട്ടനടിയിലെ ദാമോദരന്‍(59) ആണ് ബുധനാഴ്ച രാത്രി വീട്ടിനടുത്തുള്ള കിണറ്റില്‍ വീണത്.

ആഴമുള്ള കിണറ്റില്‍ വീണ ദാമോദരന്, ബഹളം കേട്ട് ഓടിവന്ന അയല്‍ക്കാര്‍ കിണറ്റിലേക്ക് കയറിട്ട് കൊടുക്കുകയായിരുന്നു. കയറില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ദാമോദരനെ ഫയര്‍ഫോഴ്‌സെത്തിയാണ് കരക്ക് കയറ്റിയത്. അവശനിലയിലായ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Fire Force, Well, Kasaragod, Kerala, Deli, Damodharan, Coir, Hospital, Neighbor, Wednesday, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia