city-gold-ad-for-blogger

കര്‍ഷക സംഘം ജില്ലാ സമ്മേളനം മെയ് 2,3 തീയതികളില്‍ മുന്നാട്ട്

കാസര്‍കോട്: കേരള കര്‍ഷക സംഘം ഒമ്പതാമത് കാസര്‍കോട് ജില്ലാ സമ്മേളനം 2013 മെയ് രണ്ട്, മൂന്ന് തീയതികളില്‍ ബേഡകം ഏരിയയിലെ മുന്നാട് വെച്ച് നടക്കും. മലയോരത്ത് രണ്ടാമതായി എത്തുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മേളനം വിജയിപ്പിക്കുന്നതിന് മാര്‍ച്ച് 25 ന് വിപുലമായ സംഘാടക സമിതി മുന്‍ എം.എല്‍.എ. പി. രാഘവന്‍ ചെയര്‍മാനും കെ.പി. രാമചന്ദ്രന്‍ കണ്‍വീനറായും 501 അംഗ ജനറല്‍ കമ്മിറ്റി രൂപീകരിച്ചു.

211 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും അതിന് കീഴില്‍ 11 സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 10 വില്ലേജ് തല സംഘാടക സമിതികളും ഏരിയയിലെ 94 യൂണിറ്റ് തല സംഘാടക സമിതികളും ഏപ്രില്‍ ഒമ്പതിനകം നിലവില്‍ നിലവില്‍ വന്നു.

സമ്മേളനത്തിന്റെ ഭാഗമായി 'മാധവ് ഗാഡ്കില്‍ കമ്മീഷന്‍ റിപോര്‍ട്ടും കാര്‍ഷിക മേഖലയും, നവലിബറല്‍ നയങ്ങളും കാസര്‍ഷിക മേഖലയും, ഭൂപരിഷ്‌കരണത്തിന് മുന്‍പും, പിന്‍പും' എന്നീ വിഷയങ്ങളില്‍ കുണ്ടംകുഴ്, പടുപ്പ്, ബേത്തൂര്‍പാറ എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മെയ് രണ്ടിന് വൈകിട്ട് മുന്നാട് ടൗണില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.പി. രമണന്‍ മാസ്റ്റര്‍, ഇ.പി. രാജഗോപാലന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

സമ്മേളനത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ ഏപ്രില്‍ 28,29 തീയതികളില്‍ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്വരൂപിക്കും. ഈ ഉല്‍പന്നങ്ങള്‍ കര്‍ഷക സംഘം ജില്ലാ നേതാക്കളായ പി.ജനാര്‍ധനന്‍, എ.കൃഷ്ണന്‍ എന്നിവര്‍ യൂണിറ്റുകളില്‍ പര്യടനം നടത്തി ഏറ്റുവാങ്ങും.

സമ്മേളനത്തിന്റെ ഭാഗമായി നവ ലിബറല്‍നയങ്ങളും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ തലം, ഹയര്‍സെക്കന്‍ഡജറി തലം, കോളജ്തലം, പൊതുജനങ്ങള്‍ എന്നീ ത ലങ്ങളില്‍ ലേഖന മത്സരം സംഘടിപ്പിച്ചു. സമ്മാനാര്‍ഹമാകുന്ന ലേഖനങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ വെച്ച് ഉപഹാരം നല്‍കും. സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള കൊടി,കൊടിമര ജാഥകള്‍ ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ പ്രതിനിധി സമ്മേളന നപഗറായ എം.ഗോപാലന്‍ നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏപ്രില്‍ 30 ന് വൈകുന്നേരം മുനയമന്‍ കുന്നില്‍ നിന്നും കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം സഖാവ് പി. ആര്‍.ചാക്കോയുടെ നേതൃത്വത്തില്‍ കൊണ്ടുവരും. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം കോളോട്ട് പി.കുഞ്ഞിരാമന്‍ നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക്  ടി.കോരന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളന നഗറായ എം.രാമണ്ണറൈ നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏപ്രില്‍  30 ന് വൈകുന്നേരം നാലുമണിക്ക് പൈവളിഗയില്‍ നിന്നും കൊണ്ടുവരും. പരിപാടി കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും.കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം വി.നാരായണനാണ് ജാഥാ ലീഡര്‍.പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം മെയ് ഒന്നിന് ഉച്ചക്ക് രണ്ട്മണിക്ക് ബന്തടുക്ക  ബാലകൃഷ്ണ നായിക്കിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കൊണ്ടുവരും. പി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജാഥകള്‍ മെയ് രണ്ടിന് വൈകുന്നേരം കാഞ്ഞിരത്തുങ്കാല്‍ വഴി ആറുമണിക്ക് മുന്നാട് എത്തിച്ചേരും . പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.രാഘവന്‍ പതാക ഉയര്‍ത്തും.

മെയ് 2 ന് രാവിലെ 10 മണിക്ക് ബേഡകം പഞ്ചായത്ത് മിനിസ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ എം.ഗോപാലന്‍ നഗറില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 17,0076 കര്‍ഷകസംഘം അംഗങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പെടെ 336 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 60 പേര്‍ വനിതകളായിരിക്കും. കര്‍ഷക സംഘം സംസ്ഥാന നേതാക്കളായ എം.കെ.ഭാസ്‌ക്കരന്‍, ഓമല്ലൂര്‍ ശങ്കരന്‍, കെ.എം.ജോസഫ് എന്നിവര്‍ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുക്കും.

കര്‍ഷക സംഘം ജില്ലാ സമ്മേളനം മെയ് 2,3 തീയതികളില്‍ മുന്നാട്ട്പ്രകടനം മെയ് മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് പീപ്പിള്‍സ് കോളജിന് സമീപത്തുനിന്നും പുറപ്പെട്ട് മുന്നാട് പോലീസ് സ്‌റ്റേഷനുമുന്നില്‍ വെച്ച് പടിഞ്ഞാറ് ഭാഗത്ത് നിന്നുമുള്ള പ്രകടനവുമായി യോജിച്ച് പൊതുസമ്മേളന നഗറില്‍ എത്തിച്ചേരും. കെ.പി.സുരേഷും സംഘവും അവതരിപ്പിക്കുന്ന വിപ്ലവഗാനം പൊതുസമ്മേളനത്തോടനുബന്ധിച്ചുണ്ടാകും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനം സി.പി.എം.പോളിറ്റ്ബ്യൂറോ അംഗവും കര്‍ഷകസംഘം നേതാവുമായ  കോടിയേരി ബാലകൃശ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കര്‍ഷക സംഘം ജില്ലാ നേതാക്കള്‍ സംബന്ധിക്കും. തിരുവന്തപുരം നാടക കലാവേദിയുടെ ജീവിതത്തിന്റെ തിക്കഥ എന്ന നാടകം അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.രാഘവന്‍, കണ്‍വീനര്‍, കെ.പി.രാമചന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍, സി.എച്ച് . കുഞ്ഞമ്പു, സംസഥാനകമ്മിറ്റി മെമ്പര്‍  പി .ജനാര്‍ദ നന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Karshaka-sangam, District-conference, Bedakam, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia