city-gold-ad-for-blogger

ഗള്‍ഫുകാരന്റെ ഭാര്യയോട് ഫോണില്‍ ശൃംഗാരം: യുവാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തു

പൊയിനാച്ചി: ഗള്‍ഫുകാരന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ വളഞ്ഞുവെച്ച് കൈകാര്യം ചെയ്തു. ഞായറാഴ്ച രാത്രി ഏഴു മണിയോടെ പൊയിനാച്ചിയില്‍ കൂട്ടുകാരോടൊപ്പമെത്തിയ കൊളത്തൂരിലെ യുവാവിനെയാണ് നാട്ടുകാര്‍ വളഞ്ഞുവെച്ച് കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിച്ചത്.

മൈലാട്ടി ഞെക്ലിയിലെ ഗള്‍ഫുകാരന്റെ ഭാര്യയെ ഇയാള്‍ നിരന്തരം വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. ആദ്യം യുവതിയുടെ ഫോണിലേക്ക് മിസ്ഡ് കോള്‍ ചെയ്താണ് യുവാവ് ശല്യത്തിന് തുടക്കമിട്ടത്. പിന്നീട് അത് പതിവാക്കി. ഒരിക്കല്‍ യുവതി ഫോണ്‍ അറ്റന്‍ഡ് ചെയ്ത് പേരും സ്ഥലവും ചോദിച്ചപ്പോള്‍ യുവാവ് പേരുപറയാതെത്തന്നെ സംസാരിക്കുകയും യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഇക്കാര്യം യുവതി വീട്ടുകാരെയും ഭര്‍ത്താവിനെയും അറിയിച്ചു.

യുവാവിന്റെ ഫോണ്‍ നമ്പറില്‍ യുവതിയുടെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ അവരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് യുവാവിന് വേണ്ടി പലവട്ടം തിരച്ചില്‍ നടത്തിയെങ്കിലും അയാള്‍ പിടികൊടുക്കാതെ തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ യുവതിയെ കൊണ്ടുതന്നെ ഫോണ്‍ ചെയ്യിപ്പിച്ചു. യുവാവ് മേല്‍വിലാസം നല്‍കിയെങ്കിലും താന്‍ ഗള്‍ഫിലാണെന്ന് കള്ളംപറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഗള്‍ഫിലുള്ള സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ച് യുവാവിന് നല്‍കാന്‍ കുറച്ച് പണം കൊടുത്തയച്ചിട്ടുണ്ടെന്നും പൊയിനാച്ചിയിലെ ഹോട്ടലില്‍ ഏല്‍പിക്കാമെന്നും അവിടെ നിന്ന് പണം കൈപ്പറ്റണമെന്നും യുവാവിനെ ധരിപ്പിച്ചു.

ഗള്‍ഫുകാരന്റെ ഭാര്യയോട് ഫോണില്‍ ശൃംഗാരം: യുവാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തുഇക്കാര്യം വിശ്വസിച്ച യുവാവ് പണം കൈപ്പറ്റാന്‍ ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ നേരത്തെ സജ്ജരായിരുന്ന യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ വളയുകയായിരുന്നു. പിന്നീട് യുവതിയെ വിളിക്കുന്ന നമ്പറില്‍ ഡയല്‍ ചെയ്തപ്പോള്‍ യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ റിംഗായി. അതോടെ ശല്യക്കാരന്‍ തങ്ങളുടെ പിടിയിലായതായി മനസിലായ ആള്‍ക്കൂട്ടം തുരുതുരാ അടി തുടങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കിട്ടി അടി. പിന്നീട് പോലീസിനെ വിവരമറിയിച്ച് യുവാവിനെ കൈമാറുകയായിരുന്നു. ഇനിയൊരിക്കലും താന്‍ ആരെയും ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും അടി കൊള്ളുന്നതിനിടെ യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നുണ്ടായിരുന്നു.

Keywords:  Youth, Mobile-Phone, Missed call, Woman, Poinachi, Kasaragod, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia