ശ്രുതിയുടേത് വൈകല്യത്തോട് പൊരുതി നേടിയ വിജയം
May 9, 2013, 17:35 IST
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ നല്‍കിയ വേദനയ്ക്കും വൈകല്യങ്ങള്‍ക്കുമിടയിലും പ്ലസ് ടൂ പരീക്ഷയില്‍ ശ്രുതി നേടിയത് മധുരിക്കുന്ന വിജയം. പെര്‍ള വാണിനഗറിലെ താരാനാഥ് റാവു-പരേതയായ മീനാക്ഷി ദമ്പതികളുടെ മകളാണ് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഈ പ്ലസ്ടൂ സയന്‍സ് വിദ്യാര്‍ത്ഥിനി. പത്താംതരത്തിലും ശ്രുതി ഉന്നതവിജയം കൈവരിച്ചിരുന്നു.
മുട്ടിനു താഴെ ശൂന്യമായ വലതുകാലും ക്രമരഹിതമായ കൈവിരലുകളുമാണ് ശ്രുതിക്കുള്ളത്. ഇരു കൈകളിലുമായി എട്ടു വിരലുകള്‍ മാത്രമേ ശ്രുതിക്കുള്ളൂ. ഇടതുകൈ ഉപയോഗിച്ചാണ് ഈ മിടുക്കി എഴുതുന്നത്. ക്രിത്രിമ കാലിന്റെ സഹായത്തോടെയാണ് നടക്കുന്നത്. പത്താംതരം കഴിഞ്ഞപ്പോഴാണ് ശ്രുതിക്ക് ഒരു ക്രിത്രിമ കാല്‍ ലഭിക്കുന്നത്. അത് നടന്ന് തേഞ്ഞ് പൊട്ടല്‍ വീണിരിക്കുന്നു. പുതിയ ഒരു കാലിന് 30,000 രൂപയോളമാണ് വില.
പഠിച്ച ഡോക്ടറായതിനുശേഷം സ്വന്തം നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരെ ചികിത്സിപ്പിക്കണമെന്നാണ് ശ്രുതിയുടെ ആഗ്രഹം. എന്നാല്‍ കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നു.
പുതിയ ഒരു കൃത്രിമ കാലിനും ഉന്നത പഠനത്തിനുമുള്ള സഹായഹസ്തവുമായി നന്മയുള്ള മനസുകള്‍ വരുമെന്ന പ്രതീക്ഷയിലാണ് ശ്രുതി.

Keywords: Shruthi, Plus two,Examination, Doctor, Student, Treatment, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.