മഞ്ചേശ്വരം അപകടം: അടിയന്തിര ധനസഹായം നല്‍കി
Mar 11, 2013, 19:20 IST
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരിലുണ്ടായ റോഡപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായധനമായി 10,000 രൂപ വീതം അനുവദിച്ചു. റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ തുക അനുവദിച്ചത്.
പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി സാബിത്തിന് സഹായധനമായി 5,000 രൂപയും അനുവദിച്ചു. തുക അഡീഷണല്‍ തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍ മരിച്ചവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. അപകടത്തെക്കുറിച്ച് സമഗ്ര റിപോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

Keywords: Manjeshwaram, Kunjathur, Accident, Death, Fund, Allow, Minister Adoor Prakash, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Emergency relief to Kunjathur accident victims family