Elephant Attack | അരിക്കൊമ്പന്റെ ആക്രമണം: പ്രത്യേക സംഘം സംഘം വയനാട്ടില്‍ നിന്ന് ഇടുക്കിയില്‍ എത്തും
Mar 12, 2023, 15:57 IST
ഇടുക്കി: (www.kasargodvartha.com) അരിക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രത്യേക സംഘം സംഘം വയനാട്ടില്‍ നിന്ന് ഇടുക്കിയിലെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പെടുന്ന 30 അംഗ സംഘമാണ് എത്തുകയെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
മാര്‍ച് 16ന് ശേഷമാണ് സംഘമെത്തുക. അതേസമയം ശാന്തന്‍പാറ പഞ്ചായത്തിലെ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. ശനിയാഴ്ച രാത്രി 10 മണിയ്ക്ക് അരിക്കൊമ്പന്‍ എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ ചുമര് ഇടിച്ചുതകര്‍ത്തു. കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ തലനാരിഴയ്ക്കായിരുന്നു രക്ഷപെട്ടത്.
Keywords: Idukki, News, Kerala, Elephant-Attack, Wayanad, Elephant attack: Special team will reach Idukki from Wayanad.