പെരുന്നാള്‍ 26 ന് വെള്ളിയാഴ്ചയെന്ന് ഖാസിമാര്‍
Oct 19, 2012, 21:42 IST
കാസര്‍കോട്: ദുല്‍ഖഅദ് 29 ഒക്ടോബര്‍ 16 ന് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഒക്ടോബര്‍ 17 ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നാണെന്നും അതനുസരിച്ച് ഒക്ടോബര്‍ 26 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് കാസര്‍കോട് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ അറിയിച്ചു.
നേരത്തെ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതുകൊണ്ട് 27 ന് ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചിരുന്നു.
News Updated
Keywords: Eid, Kasaragod, Kerala, Qazi, Eidul-adha






