city-gold-ad-for-blogger

പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലം നിര്‍മിക്കണം: ഡിവൈഎഫ്‌ഐ

പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലം നിര്‍മിക്കണം: ഡിവൈഎഫ്‌ഐ
കുണ്ടംകുഴി: ബേഡഡുക്ക-മുളിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പയസ്വിനി പുഴയില്‍ പാണ്ടിക്കണ്ടത്ത് പാലം നിര്‍മിക്കണമെന്ന് ഡിവൈഎഫ്‌ഐ കുണ്ടംകുഴി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മരുതടുക്കത്ത് സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു. വി മണി അധ്യക്ഷനായി. എം രഘുനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട് അവതരിപ്പിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കും സംസ്ഥാന വായനാ മത്സര വിജയിക്കും എ വി ശശിധരന്‍, വി മണി എന്നിവര്‍ക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, ടി കെ മനോജ്, ബി സി പ്രകാശ്, സുരേഷ് പായം, എ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ മുരളീധരന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞൂട്ടി പാനോട് ഉദ്ഘാടനം ചെയ്തു. എം രഘുനാഥന്‍ അധ്യക്ഷനായി. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി ഷാജര്‍, സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മാധവന്‍ സ്വാഗതം പറഞ്ഞു.

കുണ്ടംകുഴി നോര്‍ത്ത്, സൗത്ത് കമ്മിറ്റികളായി വിഭജിച്ചു. ഭാരവാഹികള്‍: കുണ്ടംകുഴി നോര്‍ത്ത്: കെ മോഹനന്‍ (പ്രസിഡന്റ്), ഗീതാകുമാരി, എം പത്മനാഭന്‍ (വൈസ് പ്രസിഡന്റ്), എം രഘുനാഥന്‍ (സെക്രട്ടറി), അശോകന്‍ ദൊഡ്ഡുവയല്‍, സുധീഷ് തോട്ടത്തില്‍കണ്ടം (ജോയിന്റ് സെക്രട്ടറി), പി എ ഹാരിസ് (ട്രഷറര്‍). കുണ്ടംകുഴി സൗത്ത്: എ വി ശശിധരന്‍ (പ്രസിഡന്റ്), വി മണി, ഗണേശന്‍ താരംതട്ട (വൈസ് പ്രസിഡന്റ്), കെ ഉമേശന്‍ (സെക്രട്ടറി), കെ പി രാജു, സുനില്‍ നെല്ലിയടുക്കം (ജോയിന്റ് സെക്രട്ടറി), രാജേഷ് കുണ്ടംകുഴി (ട്രഷറര്‍).

Keywords: River, Bridge, Kundamkuzhi, DYFI, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia