city-gold-ad-for-blogger

മനോ­ജ്­ കുടും­ബ സഹാ­യനി­ധി­ ശേഖരണം­ 25,­ 26 തീ­യതി­ക­ളില്‍­

മനോ­ജ്­ കുടും­ബ സഹാ­യനി­ധി­ ശേഖരണം­ 25,­ 26 തീ­യതി­ക­ളില്‍­
കാ­സര്‍­കോ­ട്­: ഹര്‍­ത്താല്‍ സംഘര്‍­ഷ­ത്തി­നി­ടെ മ­രിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കീ­ക്കാ­നം­ ആലി­ങ്കാ­ലി­ലെ ടി­ മനോ­ജ്­കു­മാറി­ന്റെ കുടും­ബത്തെ സഹാ­യി­ക്കാന്‍­ ഡി­വൈഎഫ്‌­ഐ ഹുണ്ടി­ക പി­രി­വ്­ നടത്തും.­ 25,­ 26 തീ­യതി­കളില്‍­ യൂ­ണി­റ്റുകളിലാ­ണ്­ പി­രി­വ്­.­ പ്രവര്‍­ത്തകര്‍­ വീ­ടുകള്‍­­കയറി­യി­റങ്ങി­ തുക കണ്ടെത്തും.­

നാ­ടി­ന്റെ­ ഏ­താ­വ­ശ്യ­ത്തി­നു­വേണ്ടി­യും­ മു­ന്നില്‍­നിന്ന്­ ­പ്രവര്‍­ത്തി­ക്കു­ന്ന­ ഉ­ശി­ര­ന്‍­ പ്ര­വര്‍­ത്ത­കനാ­യി­രുന്നു മനോ­ജ്.­ സാ­മൂ­ഹ്യ-രാ­ഷ്ട്രീ­യ­-സാം­സ്­കാ­രി­ക­ രം­ഗ­ങ്ങ­ളി­ലെ­ നി­റ­സാ­ന്നി­ധ്യവു­മാ­യി­രു­ന്നു ഈ­ യുവാ­വ്­.­ സാ­മ്പ­ത്തി­ക­ പ്ര­യാ­സം­ തു­ടര്‍­പ­ഠ­ന­ത്തി­ന്­ പ്ര­തി­ബ­ന്ധ­മാ­യ­പ്പോള്‍­ കു­ടും­ബം­ പു­ലര്‍­ത്താ­ന്‍ ജോ­ലി­ക്കി­റ­ങ്ങി.­ അ­ച്ഛ­ന്‍­­­­ മ­ര­ി­ച്ചതോ­ടെ­ ജീ­വി­തം­ കൂ­ടു­തല്‍­ ദു­രി­ത­പൂര്‍­ണമാ­യി.­ കു­ടും­ബ­ത്തോ­ടു­ള്ള­ ഉ­ത്ത­ര­വാ­ദി­ത്തം­ പൂര്‍­ണ­മാ­യി­ നിര്‍­വ­ഹി­ച്ചാ­യി­രുന്നു മ­നോ­ജ്­ രാ­ഷ്ട്രീ­യ­ പ്ര­വര്‍­ത്ത­നത്തില്‍­ സജീ­വ­മാ­യ­തെ­ന്ന് പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ മ­നോ­ജി­നെ സ്­മ­രി­ക്കുന്നു.

നിര്‍­ധന കുടും­ബത്തി­ന്റെ അത്താ­ണി­യാ­യി­രുന്ന മനോ­ജി­ന്റെ കുടും­ബത്തെ സഹാ­യി­ക്കാന്‍­ ഡി­വൈഎഫ്‌­ഐ പ്രവര്‍­ത്തകര്‍­ക്കൊ­പ്പം­ മുഴുവന്‍­ ജനവി­ഭാ­ഗങ്ങളും­ രം­ഗത്തി­റങ്ങണമെന്ന്­ ­ജി­ല്ലാ­കമ്മി­റ്റി­ അഭ്യര്‍­ഥി­ച്ചു.­

Keywords:  Kasaragod, Keekanam, Ambangad, Harthal, Clash, Death, Fund, DYFI, T. Manoj

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia