ഡി.വൈ.എഫ്.ഐ. ബേഡകം ബ്ലോക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും
Jan 18, 2013, 17:52 IST
കുണ്ടംകുഴി: ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
രാവിലെ പത്തിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്കിലെ 15 മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത 180 പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മരുതടുക്കം കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡും യുവജന റാലിയും തുടര്‍ന്ന് കുണ്ടംകുഴി ബസാറില്‍ പൊതുസമ്മേളനവും നടക്കും.
Keywords: DYFI, Bedakam, Block conference, Kundamkuzhi, Kasaragod, Kerala, Malayalam news






