കഞ്ചാവ് കടത്തിന് ഹൈടെക് സംവിധാനം; പിടിയിലായത് 3 സ്ത്രീകളടക്കം 12 പേര്
May 14, 2013, 13:34 IST
കാസര്‍കോട്: രണ്ട് മാസത്തിനുള്ളില്‍ കാസര്‍കോട് പോലീസ് സബ് ഡിവിഷന് പരിധിയില്‍ മാത്രം കഞ്ചാവ് കടത്തിന് പിടിയിലായത് മൂന്ന് സ്ത്രീകളടക്കം 12 പേര്. പിടിച്ചെടുത്ത 3.70 ക്വിന്റലോളം വരും. കഞ്ചാവ് കടത്തിന് ഹൈടെക് സംവിധാനമാണ് ഉപയോഗിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലില്‍ വെച്ച് 50 കിലോ കഞ്ചാവുമായി പിടിയിലായത് രണ്ടുപേരാണ്. ഇവര്‍ കഞ്ചാവ് കടത്ത് സംഘത്തിലെ കരിയര്‍മാര്‍ മാത്രമാണെന്ന് പോലീസ് പറഞ്ഞു.
കോട്ടയം പൊന്‍കുന്ന് ചെറക്കടവ് ശാന്തി ഗ്രാമിലെ കാനപ്പറമ്പില്‍ ഹൗസില്‍ കെ.എ. നവാസ് (32), നീലേശ്വരം കുന്നുങ്കൈയിലെ ചിറമ്മല്‍ ഹൗസില്‍ സലീം എന്ന കിഷോര്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. കെ.എല്‍. 6. ബി. 6575 നമ്പര്‍ ടാറ്റാ സുമോയില്‍ കടത്തുമ്പോഴാണ് ചട്ടഞ്ചാലില്‍ വെച്ച് കഞ്ചാവ് പിടികൂടിയത്. ഒരു കിലോ തൂക്കം വരുന്ന 50 പാക്കറ്റുകളാണ് ഹൈടെക് സംവിധാനമുള്ള സുമോയുടെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്നത്.
കഞ്ചാവിന്റെ രൂക്ഷ ഗന്ധം പുറത്തുവരാതിരിക്കാന്‍ കാറിനകത്ത് സുഗന്ധദ്രവ്യങ്ങള്‍ പൂശിയിരുന്നു. സുഗന്ധദ്രവ്യത്തിന്റെ ഗന്ധം വഴിനീളെ പടര്‍ന്നിരുന്നു. സംശയം തോന്നിയ ചിലര്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടഞ്ചാലില്‍ വെച്ച് കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്ന്ന് തെക്കില്‍ പാലത്തിന് സമീപം വെച്ചാണ് കാര്‍ പിടികൂടിയത്.
ഇടുക്കിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്നും കരിയര്‍മാരായ തങ്ങള്‍ക്ക് 16,000 രൂപയാണ് പ്രതിഫലമെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഉപ്പളയിലെ എ.ടി.എം. കൗണ്ടറിന് സമീപം കാര്‍ എത്തിച്ച് താക്കോല്‍ എ.ടി.എം കൗണ്ടറിന് മുകളില്‍ വെച്ച് പോയ്ക്കൊള്ളാനാണ് കഞ്ചാവ് തന്ന് വിട്ടവര്‍ അറിയിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കഞ്ചാവ് കടത്ത് സംഘത്തിന്റെ മുഖ്യ സൂത്രധാരന്മാരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ഗ്രം തൂക്കം വരുന്ന കഞ്ചാവിന് നേരത്തെ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വിലയുണ്ടായിരുന്നത്. മൂന്ന് ബീഡി ചുരികളില് നിറയ്ക്കാന്‍ ഇതു മതിയാകും. ഇപ്പോള്‍ ഈ കഞ്ചാവിന്റെ വില 100 മുതല്‍ 150 രൂപവരെയാണ്. പിടികൂടിയ കഞ്ചാവിന് 16.50 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നവാസും കിഷോര്‍ കുമാറും നേരത്തെ ഒരുമിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ചാണ് ഇരുവരും കഞ്ചാവ് കടത്തിനിറങ്ങിയത്.
പ്രതികളുടെ സ്വത്ത് വകകളെകുറിച്ച് അന്വേഷിക്കുമെന്നും, കഞ്ചാവ് കടത്തിയാണ് സ്വത്തുണ്ടാക്കിയതെന്ന് കണ്ടാല്‍ സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടിക്കായി കോടതിയെ സമീപിക്കുമെന്നും പോലീസ് പറഞ്ഞു. കഞ്ചാവ് വില്പനയുടെ വേരറുക്കനാണ് പോലീസ് ശക്തമായ നടപടി തുടങ്ങിയിരിക്കുന്നതെന്ന് ഡി.വെ.എസ്.പി. മോഹന ചന്ദ്രന് പറഞ്ഞു. കഞ്ചാവ് വലിക്കുന്നവരെ പോലും നിരീക്ഷിച്ചു വരികയാണ്.
പോലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിക്ക് പുറമെ സി.ഐ. സി.കെ. സുനില്‍ കുമാര്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബാലകൃഷ്ണന്, സുനില്‍ എബ്രഹാം, ശിവന്, അബൂബക്കര്‍, ശിവകുമാര്‍, നാരായണന് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Related News:
52 കിലോ കഞ്ചാവുമായി 2 പേര് അറസ്റ്റിലായ സംഭവം; കണ്ണികളെ തേടുന്നു
Keywords: Ganja, Arrest, Chattanchal, Police, Uppala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.